»   » ഇനി ഡിങ്കനൊപ്പം, കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ദുബായിലേക്ക്,ഡിങ്കന്‍ വീണ്ടും തുടങ്ങും

ഇനി ഡിങ്കനൊപ്പം, കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ദുബായിലേക്ക്,ഡിങ്കന്‍ വീണ്ടും തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവം അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ദിലീപ് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ക്യാമറാമാനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!


ബെംഗളുരുവിലെ വിരുന്നിലും ഭാവനയേയും നവീനെയും കാണാന്‍ നിരവധി പേരെത്തി, പ്രിയയും ലക്ഷ്മിയും മാത്രമല്ല!


ന്യൂടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് പ്രൊഫസര്‍ ഡിങ്കന്‍ നിര്‍മ്മിക്കുന്നത്. നമിതാപ്രമോദാണ് ചിത്രത്തിലെ നായിക. കമ്മാരസംഭവത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയണ് പ്രൊഫസര്‍ ഡിങ്കന്‍. മജീഷ്യനായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റാഫിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.


കമ്മാരനില്‍ നിന്നും ഡിങ്കനിലേക്ക്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ജോയിന്‍ ചെയ്യുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കമ്മാരസംഭവത്തിന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്.


ത്രീഡി ചിത്രവുമായി ദിലീപും നമിതയും

കമ്മാരസംഭവത്തിന് ശേഷം ദിലീപ്-നമിത പ്രമോദ് ജോഡികള്‍ ഒരുമിക്കുകയാണ് പ്രൊഫസര്‍ ഡിങ്കനിലൂടെ. മജീഷ്യന്റെ കഥ പറയുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്.


ദുബായിലേക്ക് പോകുന്നു

പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് നിര്‍ത്തിവെക്കുകയായിരുന്നു. കമ്മാരസംഭവം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്ക് കഴിഞ്ഞ് ഡിങ്കനില്‍ ജോയിന്‍ ചെയ്യാനാണ് ദിലീപ് തീരുമാനിച്ചിട്ടുള്ളത്. ദുബായില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്.


തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നു

പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിട്ടുള്ളതെന്നായിരുന്നു രാമചന്ദ്രബാബു അറിയിച്ചത്.


മജീഷ്യന്‍റെ കഥ

സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണ ദിലീപ് എത്തുന്നത്. മജീഷ്യനായുള്ള ദിലീപിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.


രാമലീലലയ്ക്ക് ലഭിച്ച സ്വീകാര്യത

ദിലീപിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമാണ് രാമലീല സമ്മാനിച്ചത്. വ്യക്തി ജീവിതത്തിലെ വെല്ലുവിളികളൊന്നും സിനിമാജീവിതത്തെ ബാധിച്ചിരുന്നില്ല. ദൃശ്യത്തിന് ശേഷം 50 കോടി ക്ലബില്‍ ഇടം നേടുന്ന സിനിമയായി രാമലീല മാറിയിരുന്നു.


English summary
After Kammarasambavam Dileep joins to Professor Dinkan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam