»   » മോഹന്‍ലാലിന്റെ ആരാധികയായ മഞ്ജു വാര്യര്‍ കോമഡി കഥാപാത്രം അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും!

മോഹന്‍ലാലിന്റെ ആരാധികയായ മഞ്ജു വാര്യര്‍ കോമഡി കഥാപാത്രം അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുകുട്ടിയുടെ കഥയും ഒപ്പം നടന വിസ്മയം മോഹന്‍ലാലിന്റെ ജീവിതകഥ പറയുന്ന 'മോഹന്‍ലാല്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രണവ് മോഹന്‍ലാലിന്റെ നായിക ആരാണ്? ചിത്രീകരണം തുടങ്ങിയ സിനിമയെ കുറിച്ച് ജിത്തു ജോസ്ഫ് പറയുന്നു!!!

കോലഞ്ചേരിയിലും പരിസര പ്രദേശങ്ങൡലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മഞ്ജു വാര്യര്‍ തന്റെ കരിയറില്‍ അഭിനയിച്ചിരുന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നാണ് പറയുന്നത്. കാരണം മഞ്ജു വാര്യര്‍ ആദ്യമായിട്ടാണ് ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാ്ണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മോഹന്‍ലാല്‍

മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'മോഹന്‍ലാല്‍'. നടന്‍ മോഹന്‍ലാലിന്റെ ജീവിതകഥ ഉള്‍പ്പെടുത്തി കൊണ്ടാണ് കഥ മുന്നോട്ട് പോവുന്നത്.

ചിത്രീകരണം നടക്കുന്നു


മഞ്ജു വാര്യര്‍ മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലം മോഹന്‍ലാലിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോലേഞ്ചേരിയില്‍ നിന്നുമാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്.

ഹ്യൂമര്‍ കഥാപാത്രം


നിരവധി സിനിമകൡ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ ഒരു ഹ്യൂമര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിലുടെ പറയുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെ


മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് കോമളപുര എന്ന ഗ്രാമത്തില്‍ മീനുക്കുട്ടി എന്ന പെണ്‍കുട്ടി പിറന്നത്. മീനാക്ഷി എന്ന പേരുള്ള കുട്ടിയെ എല്ലാവരും മീനുക്കുട്ടി എന്നാണ് വിളിക്കുന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധിക

മീനുക്കുട്ടി വളര്‍ന്ന് വരുന്നതിനനുസരിച്ച് മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിട്ടാണ് വളരുന്നത്. അവളുടെ ജീവിതത്തില്‍ എന്ത് നടക്കുന്നതിലും മോഹന്‍ലാലിന്റെ എന്തെങ്കിലും കാര്യങ്ങളുണ്ടാവും.

വിവാഹശേഷം


മീനുക്കുട്ടിയുടെ വിവാഹശേഷമാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്. നരസിംഹം റിലീസ് ചെയ്യുന്ന ദിവസമാണ് മീനുക്കുട്ടിയുടെ വിവാഹം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മീനുക്കുട്ടിയെ വിവാഹം കഴിക്കുന്നത് സേതുമാധവന്‍ എന്ന ചെറുപ്പക്കാരനാണ്. ഇരുവരും ഒന്നിച്ച് കളിച്ച വളര്‍ന്നവരാണ്.

Manju Warrier Opens Up In Award Show

ഇന്ദ്രജിത്ത്

ചിത്രത്തില്‍ മീനാക്ഷിയുടെ ഭര്‍ത്തവായി അഭിനയിക്കുന്നത് നടന്‍ ഇന്ദ്രജിത്താണ്. ബാങ്ക് ഉദ്യോഗസ്ഥനാണ് സേതുമാധവന്‍. പ്രശനങ്ങള്‍ കാരണം നാട്ടില്‍ നിന്നും നഗരത്തിലേക്ക് കുടുംബം ചേക്കേറുന്നതും കഥയിലുണ്ട്.

English summary
Latest updates of Manju Warrier's 'Mohanlal'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam