മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം രാശിയാണോ? കാലിടറാതെ അങ്കിള്‍ കുതിക്കുന്നു, ഇതുവരെ നേടിയത്? കാണൂ!

Recommended Video

മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം രാശിയാണോ? | filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. അവതരണത്തിലായാലും ആഖ്യാനത്തിലായാലും ഓരോ ചിത്രവും വ്യത്യസ്തമായിരിക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍. ഏപ്രില്‍ 27നായിരുന്നു അങ്കിള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഷട്ടറിനേക്കാള്‍ മികച്ച സിനിമയുമായാണ് ഇത്തവണ എത്തുന്നതെന്ന് ജോയ് മാത്യു വ്യക്തമാക്കിയതോടെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചത്.

ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പതിവിന് വിപരീതമായി മമ്മൂട്ടി അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. കാര്‍ത്തിക മുരളീധരനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയവുമായാണ് ഇത്തവണ മമ്മൂട്ടിയും സംഘവുമെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മൂന്നാം വാരത്തിലേക്ക് കടക്കുന്നു

മൂന്നാം വാരത്തിലേക്ക് കടക്കുന്നു

ഏപ്രില്‍ 27നായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രമായതിനാല്‍ ആദ്യ ദിനത്തില്‍ ചിത്രത്തിന് വന്‍തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് ഈ മമ്മൂട്ടി ചിത്രം സമ്മാനിച്ചതെന്ന് സിനിമാപ്രേമികള്‍ വിലയിരുത്തിയിരുന്നു.

വാരാന്ത്യത്തില്‍ മികച്ച പ്രകടനം

വാരാന്ത്യത്തില്‍ മികച്ച പ്രകടനം

ഹോളിവുഡ് സിനിമയായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി കുതിപ്പ് തുടരുമ്പോള്‍ ഒപ്പം പിടിച്ചുനില്‍ക്കാന്‍ അങ്കിളിന് കഴിയുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വാരാന്ത്യത്തില്‍ കുടുംബപ്രേക്ഷകര്‍ ഒരുമിച്ചെത്തിയാണ് അങ്കിളിനെ വരവേല്‍ക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 12 ഷോയാണ് വാരാന്ത്യത്തില്‍ ഉണ്ടായിരുന്നത്. ആദ്യ ആഴ്ചയിലെ പതിവ് അതേ പോലെ ആവര്‍ത്തിക്കുകയായിരുന്നു രണ്ടാം വാരത്തിലും.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമ ഇതിനോടകം തന്നെ 28.58 ലക്ഷം സ്വന്തമാക്കിയെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. ശനി, ഞായര്‍ ദിനങ്ങളിലായി 2.11, 2.41 ലക്ഷമായിരുന്നു ചിത്രം നേടിയതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബപ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുത്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ജോയ് മാത്യുവിന്റെ ശക്തമായ തിരക്കഥയോടൊപ്പം താരങ്ങളുടെ അവിസ്മരണീയ പ്രകടനം കൂടിയായപ്പോള്‍ ശരിക്കും മികച്ച അനുഭവമായി മാറുകയായിരുന്നു ഈ സിനിമ. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ ഓരോ താരവും മനോഹരമാക്കിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു.

 മമ്മൂട്ടി നെഗറ്റീവായി എത്തിയപ്പോള്‍

മമ്മൂട്ടി നെഗറ്റീവായി എത്തിയപ്പോള്‍

നെഗറ്റീവ് വേഷം അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ് താനെന്ന് മമ്മൂട്ടി നേരത്തെ തന്നെ തെളിയിച്ചതാണ്. നെഗറ്റീവ് വേഷത്തെ അവതരിപ്പിച്ച് കൈയ്യടി മാത്രമല്ല ദേശീയ അവാര്‍ഡും സ്വന്തമാക്കിയ താരമാണ് മമ്മൂട്ടി. 1993 ല്‍ പൊന്തന്‍മാട, വിധേയന്‍ തുടങ്ങിയ സിനിമകളിലൂടെയായിരുന്നു അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.

ജോയ് മാത്യുവിന്‍റെ വെല്ലുവിളി

ജോയ് മാത്യുവിന്‍റെ വെല്ലുവിളി

നല്ലൊരു അഭിനേതാവ് മാത്രമല്ല എഴുത്തുകാരനും കൂടിയാണ് താനെന്ന് ജോയ് മാത്യു നേരത്തെ തന്നെ തെളിയിച്ചതാണ്. ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം തിരക്കഥയുമായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു. ഷട്ടറിനെ വെല്ലുന്ന സിനിമയായിരിക്കും അങ്കിളെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കില്‍ താന്‍ ഈ മേഖലയില്‍ തുടരില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വെല്ലുവിളി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X