ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബ് സിനിമാ മേഖലയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു!!
യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ 10 ബില്ല്യണ്‍ യു എസ് ഡോളര്‍ പദ്ധതിയായ പ്രോജക്റ്റ് ഇന്‍ഡിവുഡ്, ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ഘടകത്തിന് തുടക്കമായി. പ്രൌഢ ഗംഭീരമായി നടന്ന ചടങ്ങില്‍ ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ചാപ്റ്ററിന്റെ ഉല്‍ഘാടനവും ഇന്‍ഡിവുഡ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണവും നടന്നു.
ചടങ്ങില്‍ നടനും എം എല്‍ എയുമായ മുകേഷും ഭാര്യ മേത്തില്‍ ദേവികയും വിശിഷ്ട അതിഥികളായി എത്തിയിരുന്നു. ആന്റോ ആന്റണി എം പി, ഹൈബി ഈഡന്‍ എം എല്‍ എ, നടന്‍ കൃഷ്ണകുമാര്‍ എന്നിവരെ കൂടാതെ വിനോദ-വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചലച്ചിത്ര രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവുള്ള രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇന്‍ഡിവുഡ് കണ്‍സോഷ്യം. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ആയിരത്തോളം ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഇന്‍ഡിവുഡിന്റെ പദ്ധതി. രാജ്യത്തെ ആനിമേഷന്‍- ടെലവിഷന്‍ മേഖലകള്‍ക്കും ഇന്‍ഡിവുഡ് നല്കുന്ന പ്രാധാന്യം ചെറുതല്ല.ഇന്ത്യന്‍ സിനിമയുടെ വിപണന സാദ്ധ്യതകള്‍ വര്‍ധിപ്പിക്കാനും ആഗോള ചലച്ചിത്ര രംഗത്ത് രാജ്യത്തിന്റെ വരുമാനത്തിന്റെ പങ്ക് 40 ശതമാനത്തോളമായി ഉയര്‍ത്താനുമാണ് ഇന്‍ഡിവുഡിന്റെ പരിശ്രമം.
വിനോദ-വിജ്ഞാന ചലച്ചിത്രങ്ങളടങ്ങുന്ന ഒരുപറ്റം സിനിമാ-തിയേറ്റര്‍ പ്രോജക്റ്റുകളും അണിയറയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചലച്ചിത്രമായ, 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന, മഹാഭാരതം, ഉഡുപ്പിയില്‍ ഒരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ 8കെ മള്‍ട്ടിപ്ലക്‌സ് എന്നിങ്ങനെ അനേകം പദ്ധതികളുടെ അണിയറയില്‍ ഇന്‍ഡിവുഡ് കണ്‍സോഷ്യം ഉണ്ട്. 2020-ഓടെ രാജ്യത്ത് കുറഞ്ഞത് 1000 8കെ സ്‌ക്രീനുകള്‍ സ്ഥാപിക്കുവാനുള്ള പദ്ധതികള്‍ പണിപ്പുരയിലാണ്.
2017 ഡിസംബറില്‍ ഹൈദരാബാദില്‍ തുടക്കം കുറിച്ച ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആധുനിക ഇന്ത്യയിലെ ശതകോടീശ്വരന്മാരെ ഒന്നിപ്പിക്കുന്ന സംഘടന എന്ന നിലയില്‍ പ്രാധാന്യം ആര്‍ജ്ജിച്ചിട്ടുണ്ട്. യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ 10 ബില്ല്യണ്‍ യു എസ് ഡോളര്‍ പദ്ധതിയായ പ്രോജക്റ്റ് ഇന്‍ഡിവുഡിന്റെ ഭാഗമാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബ്.


Click it and Unblock the Notifications