ലോറ ലിന്നി
ലോറ ലിന്നി
യു കാന്‍ കൗണ്ട് ഓണ്‍ മി എന്ന ചിത്രത്തില്‍ ലോറ ലിന്നി അവതരിപ്പിച്ച അമ്മയുടെ കഥാപാത്രമാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ ഇളയ സഹോദരന്‍ വീട്ടിലെത്തുന്നതോടെ ജീവിതം താളം തെറ്റുന്ന സാമി പ്രെസ്കോട്ട് എന്ന സ്ത്രീയെയാണ് ലോറ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ആദ്യമായാണ് ലോറ ലിന്നി ഓസ്കാര്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്.
1990ല്‍ ജോണ്‍ ഗ്വാറെയുടെ സിക്സ് ഡിഗ്രീസ് ഓഫ് സെപറേഷന്‍ എന്ന നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 92ല്‍ സൈറ്റ് അണ്‍സീന്‍ എന്ന നാടകത്തിലെ അഭിനയത്തിന് തിയേറ്റര്‍ വേള്‍ഡ് പുരസ്കാരം ലഭിക്കുകയും ഡ്രാമാ ഡെസ്ക് പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു.


Click it and Unblock the Notifications