»   »  ഷാജി പാപ്പന്റെ മുണ്ട് അങ്ങ് ഹോളിവുഡിലും തരംഗം... ഇത് കണ്ടോ..?

ഷാജി പാപ്പന്റെ മുണ്ട് അങ്ങ് ഹോളിവുഡിലും തരംഗം... ഇത് കണ്ടോ..?

Posted By:
Subscribe to Filmibeat Malayalam
ഷാജി പാപ്പനെ കോപ്പി അടിച്ച് ഹോളിവുഡ് താരം | filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യത്തെ നേട്ടം കൊയ്തിരിയ്ക്കുകയാണ് ആടു ടു എന്ന ചിത്രം. അട്ടര്‍ ഫ്‌ളോപ്പ് എന്ന് തിയേറ്ററുകള്‍ വിധിയെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം വന്നു... അത് സൂപ്പര്‍ഹിറ്റായി. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രമാണ് ആട് ടു വീണ്ടും വരാന്‍ കാരണം. ഒരു കഥയുമില്ലാത്ത ഷാജി പാപ്പന്റെ കഥ പ്രേക്ഷകരെ അത്രയധികം ആകര്‍ഷിച്ചു.

ഇത്തവണ പാപ്പന്‍ വന്നപ്പോള്‍ ഒരു പ്രത്യകേതയുണ്ടായിരുന്നു. ചുവപ്പും കറുപ്പും നിറത്തിലുള്ള ലുങ്കിയിലാണ് പാപ്പന്‍ എത്തിയത്. ആ സ്റ്റൈലിതാ ഇപ്പോള്‍ ഹോളിവുഡിലും തരംഗമായിരിക്കുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് പാപ്പന്റെ വേഷം ഡിസൈന്‍ ചെയ്തത്. ഇതിനോടകം ഈ മുണ്ട് കേരളത്തില്‍ തരംഗമായിക്കഴിഞ്ഞു. ഇപ്പോള്‍ ഹോളിവുഡിലും വൈറലായി.

pappan

ക്ലൈമാക്‌സില്‍ അഖില്‍ ശരിക്കും കരയിപ്പിച്ചു എന്ന് കല്യാണി പ്രിയദര്‍ശന്‍

ഹോളിവുഡ് നടന്‍ ലോറന്‍സ് ഫിഷ്‌ബേര്‍ണ്‍ ആണ് ജയസൂര്യയുടെ ഷാജി പാപ്പന്‍ സ്റ്റൈല്‍ അനുകരിച്ച് ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ പങ്കെടുക്കാനെത്തിയത്. പാപ്പന് തന്നെ ഇത് അത്ഭുതമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട് ടു. ആട് ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ഭാഗത്തിന് വളരെ മോശം പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. എന്നാല്‍ ടോറന്റില്‍ ഹിറ്റായ ചിത്രം പ്രേക്ഷകാഭ്യര്‍ത്ഥനയെ മാനിച്ച് മിഥുന്‍ രണ്ടാമതും ഒരുക്കുകയായിരുന്നു

English summary
Laurence Fishburne channels Jayasurya’s Aadu 2 style for his Golden Globes attire

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X