മോശം റിവ്യൂ വന്നിട്ട് കാര്യമില്ല, ലവ കുശ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്നു! തുടക്കം കോടികളുമായി!!

അജു വര്‍ഗീസും നീരജ് മാധവ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്ത സിനിമയാണ് ലവ കുശ. കഴിഞ്ഞ ദിവസം മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നെങ്കിലും ചില റിവ്യൂ സിനിമയ്‌ക്കെതിരായി വന്നിരുന്നു.

നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് ലവകുശ. സിനിമയെ കുറിച്ച് വന്ന റിവ്യൂകള്‍ക്ക് പ്രതികരണവുമായി സിനിമയുടെ അണിയറയില്‍ നിന്നും താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമ ഒട്ടും മോശപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ തന്നെ നേടിയിരിക്കുകയാണ്.

ലവ കുശ

ലവ കുശ


നീ കൊ ഞാ ചാ എന്ന സിനിമയ്ക്ക് ശേഷം ഗീരിഷ് മനോ സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ കുശ. കോമഡി സിനിമയായി നിര്‍മ്മിച്ച സിനിമ ആദ്യം മുതലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നീരജ് മാധവിന്റെ കഥ

നീരജ് മാധവിന്റെ കഥ


യുവതാരം നീരജ് മാധവ് തിരക്കഥകൃത്തിന്റെ വേഷം കൂടി അണിഞ്ഞ സിനിമയായിരുന്നു ലവ കുശ. കഴിഞ്ഞ ദിവസം മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ കളക്ഷനില്‍ മോശമില്ലാതെ തന്നെയാണ് പ്രദര്‍ശനം തുടരുന്നത്.

 മൂന്ന് ദിവസത്തെ കളക്ഷന്‍

മൂന്ന് ദിവസത്തെ കളക്ഷന്‍

ആദ്യ ദിനങ്ങളില്‍ മോശമില്ലാത്ത കളക്ഷന്‍ തന്നെയാണ് സിനിമ നേടിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 2.67 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ലവകുശയ്ക്ക് കിട്ടിയിരുന്നത്.

 കുടുംബ പ്രേക്ഷകര്‍

കുടുംബ പ്രേക്ഷകര്‍

സിനിമ കൂടുതലും കുടുംബ പ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. ്എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങൡ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കിട്ടിയരിക്കുന്നത്.

 കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍

തിരക്കഥ എഴുതിയതിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി തന്നെ നീരജും അഭിനയിച്ചിട്ടുണ്ട്. ഒപ്പം അജു വര്‍ഗീസ്, ബിജു മേനോന്‍, ദീപ്തി സതി, അദിതി രവി, വിഷ്ണു ഗോവിന്ദ്, മേജര്‍ രവി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

മോശം റിവ്യൂ

മോശം റിവ്യൂ


സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതിയ മാധ്യമത്തിനെതിരെ പ്രതികരണവുമായി അജു വര്‍ഗീസും നീരജ് മാധവും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X