ലേശവും ഏശിയില്ല ചിരി, ബിജു മേനോനും രക്ഷിക്കാനായില്ല??? ആറ് ദിവസത്തെ ലവകുശ കളക്ഷന്‍!
പൂജ റിലീസുകള്‍ക്ക് പിന്നാലെ തിയറ്ററിലേക്ക് എത്തിയ ചിത്രമാണ് ലവകുശ. ബിജു മേനോന്‍, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലര്‍ ചിത്രമായിരുന്നു ലവകുശ.
പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്ന് ആവോളം നിറച്ചിട്ടും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ലവകുശയ്ക്ക് സാധിച്ചില്ല. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

ആറ് ദിവസത്തെ കളക്ഷന്‍
പൂജ റിലീസുകള്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു ഒക്ടോബര്‍ 12ന് ലവകുശ തിയറ്ററിലെത്തിയത്. ആറ് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 2.44 കോടിയാണ് ചിത്രം നേടിയത്.

കൂടുതല്‍ തിയറ്ററുകള്‍
സാധാരാണ ഒരു ചെറിയ ചിത്രത്തിന് ലഭിക്കുന്നതിലുമധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നൂറിലധികം തിയറ്ററുകള്‍ ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ അത് നേട്ടമാക്കി മാറ്റാന്‍ ചിത്രത്തിന് സാധിച്ചില്ല.

സമ്മിശ്ര പ്രതികരണം
ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് പക്ഷെ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അനവസരത്തിലെ കോമഡിയും ഇഴച്ചിലും ചിത്രത്തിന്റെ ത്രില്ലിംഗ് സ്വഭാവം നഷ്ടപ്പെടുത്തി.

ബിജു മേനോനും രക്ഷിക്കാനായില്ല
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബിജു മേനോന്റെ സാന്നിദ്ധ്യത്തിനും ലവകുശയെ ബോക്‌സ് ഓഫീസില്‍ രക്ഷിക്കാനായില്ല. അതേ സമയം ബിജു മേനോന്റെ ഷെര്‍ലക് ടോംസ് നാല് ദിവസം കൊണ്ട് നേടിയത് 3.85 കോടിയായിരുന്നു.

നടനില്‍ നിന്നും തിരക്കഥാകൃത്തിലേക്ക്
ബഡ്ഡി എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറിയ നിരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ലവകുശ. നികൊഞച എന്ന ചിത്രം സംവിധാനം ചെയ്ത ഗിരീഷ് മനോ ആയിരുന്നു ലവകുശ സംവിധാനം ചെയ്തത്.

മാസ് റിലീസുകള്‍ തിരിച്ചടിയാകും
ദീപാവലി റിലീസായി തിയറ്ററിലെത്തിയ വിജയ് ചിത്രം മേര്‍സല്‍ 27ന് തിയറ്ററിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്‍ എന്നിവയുടെ മാസ് റിലീസുകള്‍ ലവകുശയുടെ പ്രദര്‍ശനത്തെ ബാധിക്കും. തിയറ്ററുകളും ഷോകളും കുറയുന്നതിന് ഇത് കാരണമാകും.


Click it and Unblock the Notifications











