വിവാദ ജാതിപരാമര്‍ശം നടത്തിയ സ്പീക്കര്‍ക്ക് ലാവണ്യയുടെ മറുപടി! ട്വീറ്റ് പിന്നെ ഡിലീറ്റ് ചെയ്ത് നടി

By Midhun Raj

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം നടത്തിയ ജാതി പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത അടിക്കുറിപ്പിലാണ് സവര്‍ണസ്തുതിയടങ്ങുന്ന ജാതി പരാമര്‍ശവുമായി സ്പീക്കര്‍ എത്തിയിരുന്നത്. ജന്മംകൊണ്ടു തന്നെ ആദരവ് നേടുന്നവരാണ് ബ്രാഹ്മണരെന്ന് ഓം ബിര്‍ള കുറിച്ചിരുന്നു.

lavanya-thripathi

കൂടാതെ സമര്‍പ്പണ ബോധത്തിനും തൃാഗ സന്നദ്ധയ്ക്കും ഒപ്പം മറ്റ് സമുദായങ്ങള്‍ക്കും വഴികാട്ടികളുമാണ് ബ്രാഹ്മണരെന്നുമായിരുന്നു സ്പീക്കറുടെ വിവാദ പരമാര്‍ശം. അതേസമയം ലോക്‌സഭ സ്പീക്കര്‍ പോലുളള സ്ഥാനത്തിരുന്ന് ഒരു പ്രത്യേകം സമുദായത്തെ മാത്രം പുകഴ്ത്തിയ സ്പീക്കര്‍ക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമാണ് വരുന്നത്.

ഓം ബിര്‍ളയുടെ ട്വീറ്റിന് മറുപടിയായി നടി ലാവണ്യ ത്രിപാഠി കുറിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. ഒരു ബ്രാഹ്മണനെന്ന നിലയില്‍, ചില ബ്രാഹ്മണരുടെ ഇടയില്‍ ഈ മേധാവിത്വം എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ ജാതി നിമിത്തമല്ല, നിങ്ങള്‍ ചെയ്യുന്നതിനാലാണ് നിങ്ങള്‍ ശ്രേഷ്ഠനോ താഴ്ന്നവനോ ആകുന്നത്, ''നടി ട്വീറ്റ് ചെയ്തു. പിന്നീട് നടി തന്നെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അനാവശ്യ വിവാദങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നടി ഇങ്ങനെ ചെയ്തത്.

Read more about: cinema സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X