ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ ഭാര്യയായി ലാവണ്യ?
എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ച റാമോജി ഫിലിസിറ്റിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ചിത്രീകരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്. അതുക്കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീക്ഷയ്ക്കുള്ളതുണ്ടാകുമോ എന്ന സംസാരവും ഉയര്‍ന്നിരുന്നു. എന്തായാലും ചിത്രം ആദ്യത്തേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ ഭാര്യയായി ലാവണ്യ തൃപ്പതി എത്തുമെന്ന് പറയുന്നു. എന്തായാലും ബാഹുബലി പോലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ലാവണ്യ.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം മാധുരി ദീക്ഷിത് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ എത്തുന്നതും വാര്‍ത്തയായിരുന്നു. ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ സഹോദരിയായാണ് ചിത്രത്തില്‍ മാധൂരി എത്തുന്നത്. മാധൂരിയെ ചിത്രത്തിലേക്ക് രാജമൗലി ക്ഷണിക്കാന്‍ കാരണം ബോളിവുഡില്‍ ചിത്രത്തിന് കൂടുതല്‍ ശ്രദ്ധ കിട്ടാനാണെന്നും ഒരു സംസാരമുണ്ട്.


Click it and Unblock the Notifications