ലോ പോയിന്‍റ് എത്താന്‍ വൈകും
കൊച്ചി: കുഞ്ചാക്കോ ബോബനും നമിത പ്രമോദും പ്രധാന വേഷങ്ങളിലെത്തുന്ന ലോ പോയിന്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടി. മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനായാണ് ഉദ്ദേശിച്ചിരുന്നത്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.ലിജിന്‍ ജോസാണ് ചിത്രത്തിന്റെ സംവിധായകന്‍.
ലിജിന്‍ ജോസിന്റെ രണ്ടാമത്തെ ചിത്രമാണ് ലോ പോയിന്റ്. യുവതാരങ്ങളെ അണി നിരത്തി സംവിധാനം ചെയ്ത ഫ്രൈഡേ ആയിരുന്നു ആദ്യ ചിത്രം. ഫഹജ് ഫാസില്‍, നെടുമുടി വേണു, പ്രകാശ് ബാരെ, ആന്‍ അഗസ്റ്റിന്‍, നിമിഷ സുരേഷ് , ടിനി ടോം, മനു എന്നിവരായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങള്‍.ചിത്രത്തില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷമായിരുന്നു ഫഹദ് ഫാസിലിന്. സാന്ദ്ര തോമസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ആദ്യ ചിത്രമെന്ന നിലയില്‍ ഫ്രൈഡേയിലൂടെ ലിജിന്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അഭിഭാഷകനും അദ്ദേഹത്തിന്റെ ക്‌ളൈന്റും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് ലോ പോയിന്റ് പറയുന്നത്. എന്നാല്‍ ഇതൊരു കോര്‍ട്ട് ഡ്രാമയല്ലെന്ന് ലിജിന്‍.


Click it and Unblock the Notifications











