ഭ്രാന്ത് പിടിച്ചോ? റഹ്‌മാന്റെ പാട്ട് കുളമാക്കി, ഇവളെ വെടിവെച്ച് കൊല്ലണം, ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം നേരിടുന്ന താരങ്ങളുണ്ട്. വസ്ത്രത്തിന്റെ പേരിലും അല്ലാതെയും ഒക്കെ അധിക്ഷേപങ്ങളും പലര്‍ക്കും നേരിടേണ്ടതായി വരും. ഏറ്റവും പുതിയതായി ഗായിക ലക്ഷ്മി ജയനാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും ഇരയായിരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സുപരിചിതയായ ഗായികയും വയലിനിസ്റ്റുമാണ് ലക്ഷ്മി ജയന്‍. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനും താരം പോയിരുന്നു. അന്ന് മുതലാണ് ലക്ഷ്മി കൂടുതല്‍ പ്രശസ്തിയിലേക്ക് വളരുന്നത്. ഗായികയായി വിദേശത്തും മറ്റുമൊക്കെ പ്രോഗ്രാമുകള്‍ക്ക് പോവാറുള്ള ലക്ഷ്മിയുടെ പുതിയ പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

lekshmi-jayan

സൗദി അറേബിയില്‍ വച്ച് നടത്തിയ സ്റ്റേജ് പ്രോഗ്രാമില്‍ കിടിലന്‍ ഫെര്‍ഫോമന്‍സ് കാഴ്ച വെക്കുന്ന ലക്ഷ്മിയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എ ആര്‍ റഹ്‌മാന്റെ 'ഹമ്മ ഹമ്മ' എന്ന സോംഗായിരുന്നു ലക്ഷ്മി പാടിയത്. തന്റെ ശൈലിയിലും വേറിട്ട ട്യൂണിലുമൊക്കെയാണ് സാധാരണ ലക്ഷ്മി പാടാറുള്ളത്. ഇടയ്ക്ക് ഫീമെയില്‍ ശബ്ദത്തിനൊപ്പം പുരുഷ ശബ്ദത്തിലും ഗായിക പാടുന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ പുതിയ വീഡിയോയ്ക്ക് വന്‍ വിമര്‍ശനമാണ് ലഭിച്ചിരിക്കുന്നത്. 'ഇവള്‍ക്ക് ഭ്രാന്ത് ആണെന്ന് തോന്നുന്നു, പിരാന്ത് ആയതാണോ അതല്ല, ആരെങ്കിലും ആക്കിയതാണോ? എന്തോ കാര്യമായിട്ടു കുഴപ്പം ഉണ്ട്, പോരാ ആന്റി നിര്‍ത്താന്‍ സമയം ആയി, ലക്ഷ്മിയുടെ ഏറ്റവും മോശം പ്രകടനം ഇന്നായിരുന്നു, ഇങ്ങനൊക്കെ ആളുകളുടെ മുന്നില്‍ കാറി കൂവാന്‍ കുറച്ചെങ്കിലും ഉളുപ്പ് വേണം...

റഹ്‌മാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി.. എ ആര്‍ റഹ്‌മാന്‍ എന്ത് അടിപൊളിയായിട്ടാണ് പടിയിരിക്കുന്നത്. ഇതൊന്നും അങ്ങേര് കാണേണ്ട, മൈരിനെ വെടിവച്ചു കൊല്ലണം'... എന്നിങ്ങനെ നടിയെ പച്ചയ്ക്ക് തെറി വിളിക്കുന്ന തരത്തിലേക്കാണ് ആളുകള്‍ എത്തിയിരിക്കുന്നത്.

lekshmi-jayan

ഇത്രയൊക്കെ അധിഷേപം നേരിടാന്‍ മാത്രം ലക്ഷ്മി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. അത്രയും കഴിവുകളുള്ള ആളാണ് ലക്ഷ്മി. പാട്ട് പാടുന്നതില്‍ മാത്രമല്ല മനോഹരമായി വയലിന്‍ വായിക്കാനുമൊക്കെ അവര്‍ക്കറിയാം. ഇനിയെന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ഒക്കെ പറയാന്‍ ഇവരൊക്കെ ആരാണെന്നാണ് ആരാധകര്‍ വിമര്‍ശകരോടായി ചോദിക്കുന്നത്.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്്റ്റാര്‍ സിംഗറിലൂടെയാണ് ലക്ഷ്മി ജയന്‍ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായി കരിയര്‍ തുടങ്ങിയ താരം വളരെ പെട്ടെന്ന് സെലിബ്രിറ്റിയായി. അവതാരകയായിട്ടും മറ്റുമൊക്കെ ലക്ഷ്മി സജീവമായി. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് പോകുന്നത്. മൂന്നാം സീസണിലായിരുന്നു ഗായിക മത്സരിച്ചതെങ്കിലും അധികദിവസം അവിടെ നില്‍ക്കാന്‍ സാധിക്കാതെ പുറത്തേക്ക് ഇറങ്ങേണ്ടതായി വന്നു.

നേരത്തെ വിവാഹിതയായിരുന്നെങ്കിലും ലക്ഷ്മി ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയും മകനൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയുമായിരുന്നു. വീണ്ടുമൊരു വിവാഹത്തെ കുറിച്ചടക്കം സംസാരിച്ചിട്ടുണ്ടെങ്കിലും ഗായികയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിരുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X