»   » മലയാളികളുടെ പ്രതീക്ഷകള്‍ തകര്‍ന്നു, മിയ ഖലീഫയ്ക്ക് പകരം താനോ? റായി ലക്ഷ്മി പറയുന്നതിങ്ങനെ!!

മലയാളികളുടെ പ്രതീക്ഷകള്‍ തകര്‍ന്നു, മിയ ഖലീഫയ്ക്ക് പകരം താനോ? റായി ലക്ഷ്മി പറയുന്നതിങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam
ചങ്ക്സ് 2വിനെ കുറിച്ച് റായി ലക്ഷ്മി | filmibeat Malayalam

അശ്ലീല ചിത്രങ്ങളിലഭിനയിച്ച് ലോകത്തെ ഞെട്ടിച്ച നടിയായിരുന്ന മിയാ ഖലീഫ മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒമാര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലേക്കായിരുന്നു മിയയുടെ വരവ് മലയാളികള്‍ കാത്തിരുന്നത്. എന്നാല്‍ മിയ മലയാളത്തിലേക്ക് ഉണ്ടാവില്ലെന്ന് നടിയുടെ വക്താക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ദിലീപ് ഇനി വേണ്ട, അടുത്തത് മോഹന്‍ലാലിനുള്ള ഊഴം! രാമലീലയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയുടെ സിനിമ വരുന്നു!

മിയ ഖലീഫ വന്നില്ലെങ്കില്‍ ആ വേഷത്തിലഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സണ്ണിയും സിനിമയിലേക്ക് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് ഈ പട്ടികയിലേക്ക് റായി ലക്ഷ്മിയുടെ പേര് കൂടി എത്തിയിരിക്കുകയാണ്. വാര്‍ത്ത സംബന്ധിച്ച് റായി ലക്ഷ്മി തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

റായി ലക്ഷ്മി അഭിനയിക്കുന്നു?

ചങ്ക്‌സ് 2 കണ്‍ക്ല്യൂഷനില്‍ അഭിനയിക്കാന്‍ ഒടുവില്‍ തീരുമാനത്തിലെത്തിയിരിക്കുന്നത് ലക്ഷ്മി റായിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

നടി പറയുന്നതിങ്ങനെ


ഇതൊന്നും താന്‍ കേട്ടില്ലെന്നും എന്റെ അറിവോ സമ്മതമോ ഇല്ലാതെ പലരും എന്റെ സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ടെന്നും എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലെന്നുമാണ് ലക്ഷ്മി റായി പറയുന്നത്. ഇനി അതിന്റെ സംവിധായകന്‍ എന്നോട് കഥ പറയാന്‍ വന്നിരുന്നോ എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും നടി വ്യക്തമാക്കുന്നു.

ജൂലി 2 പ്രമോഷന്‍


ബോളിവുഡില്‍ ലക്ഷ്മി റായി നായികയായി അഭിനയിക്കുന്ന ജൂലി 2 എന്ന സിനിമയുടെ പ്രമോഷനെത്തിയപ്പോഴായിരുന്നു താന്‍ ഇപ്പോള്‍ ഒരു സിനിമ പോലും ഏറ്റെടുത്തിട്ടില്ലെന്ന് നടി വ്യക്തമാക്കിയത്.

ഒമര്‍ ലുലുവിന്റെ സിനിമ

ഒമര്‍ ലുലു സംവിധാനം ചെയ്ത് ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന സിനിമയെ സംബന്ധിച്ചായിരുന്നു പലതരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. അതിനെല്ലാം സംവിധായകന്‍ തന്നെ വ്യക്തമായി മറുപടി പറഞ്ഞിരുന്നു.

മിയ ഖലീഫ വരുന്നു

പോണ്‍ സിനിമകളിലൂടെ ലോകത്തെ ഞെട്ടിച്ച നടിയായിരുന്നു മിയ ഖലീഫ. ശേഷം അശ്ശീല സിനിമകളില്‍ നിന്നും മാറിയ നടി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അതിനിടെയാണ് മലയാളത്തില്‍ അഭിനയിക്കാന്‍ മിയ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

സണ്ണി വരും

മിയ ഇന്ത്യയില്‍ തന്നെ കാല് കുത്തില്ലെന്ന് മുമ്പ് പറഞ്ഞിരുന്നതിനാല്‍ നടിയുടെ വക്താക്കള്‍ തന്നെ നടി മലയാളത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മിയ വരില്ലെങ്കില്‍ ആ ചാന്‍സില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വരുമെന്നായിരുന്നു മറ്റ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സണ്ണിയും മലയാളത്തിലേക്കില്ല.

English summary
Laxmi Rai replaced Mia Khalifa in Chunkzz 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam