»   » ആക്ഷന്‍ ഹീറോ ബിജുവിന് വേണ്ടി നിവിന്‍ പോളി ഫൈറ്റ് പഠിക്കുന്നു

ആക്ഷന്‍ ഹീറോ ബിജുവിന് വേണ്ടി നിവിന്‍ പോളി ഫൈറ്റ് പഠിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ കൂടെ കുറച്ച് ഫൈറ്റ് കൂടി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. എന്നാല്‍ സംഗതി കലക്കുമെന്ന കാര്യത്തില്‍ തീര്‍ച്ച. നിവിന്‍ പോളി നിര്‍മ്മിക്കുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഫൈറ്റ് പഠിക്കാനൊരുങ്ങുന്നത്.

ഇതുവരെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയതില്‍ നിന്നും ഒരു വ്യത്യസ്ത വേഷമാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷം കൈകാര്യം ചെയ്യുന്നതുക്കൊണ്ടാണ് നിവിന്‍ ഫൈറ്റ് പഠിക്കുന്നത്.

nivinpauli

അല്‍ഫോന്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന് ശേഷമുള്ള നിവിന്‍ പോളിയുടെ പുതിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരുന്നു.

ഈ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്. ദുബായിലാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം നടക്കുക.

English summary
learn to fight action hero biju for nivin pauli.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam