»   » പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്റെ കരിയര്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്. പെട്ടൊന്നൊരു ചിത്രത്തിന്റെ പരാജയം വന്നാല്‍ അത് നടനെ വലിയ തോതില്‍ ബാധിച്ചേക്കാം. എന്നാല്‍ നിവിന്‍ പോളി ഇപ്പോള്‍ വിജയത്തെയോ പരാജയത്തെയോ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല.

വിജയ - പരാജയങ്ങളെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ല എന്ന് മുമ്പൊരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതായി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു. പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമായാണ് താന്‍ കാണുന്നതെന്നും നടന്‍ പറയുന്നു.

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞുവത്രെ, 'നിവിന്റെ പടങ്ങളൊക്കെ ഇപ്പോള്‍ ഹിറ്റാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ ലഭിയ്ക്കുമ്പോള്‍, വിജയത്തിന്റെ ചേരുവകള്‍ മനസ്സിലാക്കും. അപ്പോള്‍ തോന്നും എല്ലാം സിനിമകളിലും ഈ ചേരുവകള്‍ ചേര്‍ക്കാം എന്ന്. ഇവിടെ പാട്ട് വേണം, ഇവിടെ റൊമാന്‍സ് വേണം, ഇവിടെ ഫൈറ്റ് വേണം എന്നൊക്കെ തോന്നു. പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല.'

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

നമുക്ക് ഇഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചിലത് വിജയിക്കും മറ്റു ചിലത് പരാജയപ്പെടും. അതോര്‍ത്ത് ടെന്‍ഷനടിക്കാന്‍ പാടില്ല- എന്നാണത്രെ അന്ന് പൃഥ്വി നിവിന്‍ പോളിയോട് പറഞ്ഞത്

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

അത് വളരെ വിലപ്പെട്ട ഉപദേശമായിരുന്നുവെന്നും, പിന്നീട് തന്റെ സിനിമകള്‍ റിലീസാകുമ്പോള്‍ വിജയപരാജയങ്ങള്‍ ഓര്‍ത്ത് ടെന്‍ഷനടിക്കാറില്ല എന്നും നിവിന്‍ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

വിജയങ്ങള്‍ തീര്‍ച്ചയായും മനസ്സിനെ ആഹ്ലാദഭരിതമാക്കാറുണ്ട്. നമ്മുടെ അധ്വാനത്തിന് കിട്ടുന്ന പ്രതിഫലമാണ് വിജയം. മാത്രമല്ല, വിജയിക്കുമ്പോള്‍ ആത്മവിശ്വാസം ഉയരും

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

പരാജയം പഠനത്തിനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്. എവിടെയാണ് പിഴച്ചതെന്ന് പലകുറി എഴുതിയും മായ്ച്ചുമൊക്കെ പരിശോധിയ്ക്കും.

പരാജയങ്ങള്‍ പഠനത്തിനുള്ള അവസരമാണ്; നിവിന്‍ പോളി പറയുന്നു

വിജയവും പരാജയവുമൊക്കെ ഒരുപോലെ ഉള്‍ക്കൊണ്ട് വേണം മുന്നോട്ടുള്ള പ്രയാണം. തീര്‍ച്ചയായും ഒരു ആര്‍ട്ടിസ്റ്റിന്റ നിലനില്‍പിന് ആധാരം ഈ തിരിച്ചറിവാണെന്ന് എനിക്ക് തോന്നുന്നു - നിവിന്‍ പറഞ്ഞു.

English summary
Learning my lessons from the failures says Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam