»   » കുട്ടിയപ്പന്‍ മാമച്ചനെ കടത്തിവെട്ടും, ബുദ്ധിജീവികള്‍ ക്ഷമിയ്ക്കുക

കുട്ടിയപ്പന്‍ മാമച്ചനെ കടത്തിവെട്ടും, ബുദ്ധിജീവികള്‍ ക്ഷമിയ്ക്കുക

Written By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ ലീല എന്ന കഥയെ രഞ്ജിത്ത് സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ പലരും ധരിച്ചുകാണും ഇതൊരു ആര്‍ട് ഫിലും ആയിരിക്കും എന്ന്. എന്നാലല്ല. ചിരിപ്പിയ്ക്കുന്ന കാര്യത്തില്‍, ബിജു മേനോന്‍ ഏറ്റവും ഒടുവില്‍ നായകനായി എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ മാമച്ചന്‍ എന്ന കഥാപാത്രത്തെ കടത്തിവെട്ടുന്നതായിരിക്കും ലീലയിലെ കുട്ടിയപ്പന്‍.

ഒരുപാട് പേര്‍ വായിച്ചിട്ടുള്ള കഥയാണ് ലീല. സിനിമാ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിയ്ക്കുന്ന ചിത്രം. അതുകൊണ്ട് തന്നെ സിനിമയെ പറ്റി പല മുന്‍ധാരണകളും പ്രേക്ഷകര്‍ക്കുണ്ട്. പ്രത്യേകിച്ച് രഞ്ജിത്ത് - ഉണ്ണി ആര്‍ കൂട്ടുകെട്ട് ആയതുകൊണ്ട്. എന്നാല്‍ ഒരു ആര്‍ട്ട് ഫിലി ലെവലേ അല്ല ലീല എന്ന് തെളിയിച്ചുകൊണ്ടാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ബുദ്ധിജീവികളെ ക്ഷമിയ്ക്കൂ, ഇതൊരു ആര്‍ട്ട് ഫിലിം അല്ല എന്ന് കഥാകാരന്‍ ഉണ്ണി ആര്‍ പറയുന്നു.


 leela-unni-r

ഓരോ മലയാളി പുരുഷന്റെ ഉള്ളിലും ഓരോ കുട്ടിയപ്പനുണ്ട്. അതിന്റെ ഒരു ചികഞ്ഞെടുക്കലായിരിക്കും ചിത്രം. യഥാര്‍ത്ഥ കഥയില്‍ നിന്നൊരു പൊളിച്ചെഴുത്തായിരിക്കും സിനിമ. കഥയില്‍ ഇല്ലാത്ത പല കാര്യങ്ങളും സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. എന്റര്‍ടൈന്‍മെന്റ് എന്നതിനപ്പുറം ഈ സിനിമ പ്രേക്ഷകരെ രസിപ്പിയ്ക്കും എന്നാണ് ഉണ്ണി ആര്‍ പറയുന്നത്.


കുട്ടിയപ്പന്‍ സീരിയസായിട്ട് ഒരു കാര്യം ചെയ്താലും കണ്ടു നില്‍ക്കുന്നവര്‍ക്ക് അതൊരു തമാശയാണ്. സിനിമയുടെ ആകര്‍ഷണ ഘടകവും അത് തന്നെയാണ്. കഥ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ലീല ഒരു പുതിയ അനുഭവമായിരിക്കും. പോസ്റ്റര്‍ കണ്ട് തെറ്റിദ്ധരിച്ചവര്‍ അതൊന്നുമല്ല സിനിമ എന്ന് മനസ്സിലാക്കുക. ഒരുപാട് മികച്ച ചിത്രങ്ങള്‍ നല്‍കിയ രഞ്ജിത്തിന്റെ മറ്റൊരു മാസ്റ്റര്‍ പീസായിരിക്കും ലീല - ഉണ്ണി പറഞ്ഞു.

English summary
Leela is not an art film says Unni R

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam