'ലീല'യും മമ്മൂട്ടിയും ഉടന്‍ വരും

By Aswathi

2012 ല്‍ രഞ്ജിത്ത് ഒരു സിനിമയെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. സൈകാര്‍ട്ടിസ്റ്റ് ഉണ്ണി ആറിന്റെ 'ലീല' എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരു സിനിമ. ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും കേന്ദ്ര കഥാപാത്രമെന്നും അറിയിച്ചു.

പക്ഷെ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ല. ചിത്രം മാറ്റിവച്ചുവെന്ന് ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെ കൈവിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥയെഴുത് പുരോഗമിക്കുകയാണെന്നും ഉണ്ണി ആര്‍ ആറിയിച്ചു.

leela

2015 ല്‍ ചിത്രം തിയേറ്ററുകളിലെത്തും. കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലീല എന്ന പെണ്‍കുട്ടിയുടെയും കുറിച്ച് പറയുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ ലീല.

ആദ്യം മോഹന്‍ലാലിനെയും ശങ്കര്‍ രാമകൃഷ്ണനെയും കുട്ടിയപ്പന്റെ വേഷത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ കുട്ടിയപ്പനായാല്‍ മതിയെന്ന് രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു.

ലീലയായി കാര്‍ത്തിക നായരോ മംമ്ത മോദന്‍ദാസോ ആന്‍ അഗസ്റ്റിയനോ വരുമെന്നാണ് കേട്ടിരുന്നത്. ആന്‍ അഗസ്റ്റ്യനെ തീരുമാനിച്ചെങ്കിലും ഇപ്പോല്‍ താരം വെള്ളിത്തിരയില്‍ നിന്ന് വിട്ു നില്‍ക്കുകയാണ്. റിമ കല്ലിങ്കലാണ് ലീലയെ അവതരിപ്പിക്കുന്നത്.

ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ലീലയില്‍ കഥാപാത്രങ്ങളായി എത്തും. സംവിധായകന്‍ ശ്യാമപ്രസാദ് ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനും ആകും. കാപിറ്റല്‍ തിയേറ്റേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X