»   » വട്ടോളം വാണിയാരേ കേട്ടു കൊള്‍ക...കോട്ടയം പട്ടണമേ കണ്ടു കൊള്‍ക... ലീലയുടെ പ്രമോ സോങ്

വട്ടോളം വാണിയാരേ കേട്ടു കൊള്‍ക...കോട്ടയം പട്ടണമേ കണ്ടു കൊള്‍ക... ലീലയുടെ പ്രമോ സോങ്

Written By:
Subscribe to Filmibeat Malayalam

പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലെ പ്രമോ സോങ് റിലീസ് ചെയ്തു. ബിജിപാല്‍ ഈണം നല്‍കിയ പാട്ട് പാടുന്നത് ബിജു മേനോന്‍ തന്നെയാണ്. വട്ടോളം വാണിമാരേ കേട്ടു കൊള്‍ക... കോട്ടയം പട്ടണമേ കണ്ടു കൊള്‍ക.. എന്ന് കേള്‍ക്കുമ്പോള്‍ നമ്മളോടും താളം പിടിച്ചു പോകും.

ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ തന്നെയാണ് രഞ്ജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറാണ് തിരക്കഥ ഒരുക്കിയിരിക്കുന്ന്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ലീലയ്ക്കുണ്ട്.


 leela-song

കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രമായി ബിജു മേനോന്‍ എത്തുമ്പോള്‍, ലീല എന്ന ടൈറ്റില്‍ റോള്‍ ചെയ്യുന്നത് പാര്‍വ്വതി നമ്പ്യാരാണ്. വിജയ രാഘവന്‍, ദേവി അജിത്ത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതചരിപ്പിയ്ക്കുന്നത്.


ചിത്രം ഏപ്രില്‍ ആദ്യ വാരം റിലീസിന് എത്തും എന്നാണ് വര്‍ത്തകള്‍ വന്നത്. എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുന്നതിനാല്‍ ഡേറ്റ് തീരുമാനിച്ചിട്ടില്ല. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ രണ്ട് ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്.


English summary
Leela Promo Song 'Vattolam Vaniyare' featuring Biju Menon!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam