»   » മഹാനടന്‍ ജയന്റെ കഥയും സിനിമയാവുന്നു! നായകന്‍ ആരായിരിക്കും? സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!!

മഹാനടന്‍ ജയന്റെ കഥയും സിനിമയാവുന്നു! നായകന്‍ ആരായിരിക്കും? സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!!

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ആക്ഷന്‍ നടനയിരുന്നു ജയന്‍. സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജയനെ മഹാനടന്‍ എന്നായിരുന്നു വിശേഷപ്പിച്ചിരുന്നത്. ജയന്‍ മരിച്ചിട്ട് 37 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച ജയന്റെ മരണശേഷം നിരവധി വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടിരുന്നു. പലരും ജയന്റെ അവകാശത്തിന് വേണ്ടിയായിരുന്നു രംഗത്തെയിരുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയന്റെ ജീവിതവും സിനിമയാക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക ്‌ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ജയന്റെ കഥ പറയാന്‍ ഉദ്ദേശിക്കുന്നത്.സിനിമയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ ഇതാണ്..!

സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍

ഫെബ്രുവരിയില്‍ മലയാള സിനിമയിലേക്ക് രണ്ട് ബയോപിക്കുകളായിരുന്നു റിലീസിനെത്തിയത്. ഇനി അണിയറയില്‍ നിരവധി ഇതിഹാസ താരങ്ങളുടെ കഥയും സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തിലേക്ക് മഹാനടനായ ജയന്റെ കഥയും വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ സെലിബ്രേറ്റിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ടോം ഇമ്മട്ടിയുടെ സിനിമ

ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍. പുതുമുഖങ്ങളായിരിക്കും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ല.

ബയോപിക്കാണോ?

സിനിമ ജയന്റെ ജീവചരിത്രമാണോ പറയുന്നത്. അല്ലെങ്കില്‍ സിനിമകളെ കുറിച്ചുള്ളതാണോ എന്നിങ്ങനെ ഒന്നും ഉറപ്പ് വന്നിട്ടില്ല. പൂര്‍ണമായും ഒരു ജയന്റെ ബയോപിക്ക് ആയിരിക്കുമോ എന്ന കാര്യത്തെ കുറിച്ചും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വ്യക്തത ലഭിച്ചിട്ടില്ല.

ആക്ഷന്‍ നായകന്‍

മലയാള സിനിമയുടെ ആക്ഷന്‍ നായകനായി അറിയപ്പെട്ടിരുന്ന താരമായിരുന്നു ജയന്‍. 1974 ല്‍ ശാപമോഷം എന്ന സിനിമയിലൂടെയായിരുന്നു ജയന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. വെറും ആറ് വര്‍ഷം മാത്രമാണ് ജയന് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളു. 1980 ല്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റര്‍ അപകടത്തിലായിരുന്നു ജയന്‍ മരിച്ചത്.

ജയന്റെ പേരിലെ തമ്മിലടി

ജയന്റെ മരണത്തിന് പിന്നാലെ പലരും അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. മരിച്ചാലും വെറുതെ വിടില്ല എന്ന അവസ്ഥയായിരുന്നു ജയന്റെ കാര്യത്തില്‍. ജയന്റെ മകനാണെന്ന് പറഞ്ഞ് എത്തിയതും അടുത്തിടെ ജയന്റെ സഹോദരിയുടെ മകളാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ സ്വന്തം പരിചയപ്പെടുത്തിയ പെണ്‍കുട്ടിയുമെല്ലാം വിവാദങ്ങള്‍ക്ക് വരിയൊരുക്കിയിരുന്നു.

English summary
Legend actor Jayan's life becomes cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam