മോഹന്‍ലാലിനൊപ്പം കുഞ്ഞാലി മരക്കാരായി മധു, മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം ഞെട്ടിക്കുന്നത് ഇങ്ങനെയാകും

Recommended Video

മോഹന്‍ലാലിനൊപ്പം കുഞ്ഞാലി മരക്കാരായി മധു

ഒടിയന്‍, കായംകുളം കൊച്ചുണ്ണി, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് സിനിമകള്‍ നിരവധിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണിയും ഒടിയനും ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയുമായി കാത്തിരിക്കുന്നത് കുഞ്ഞാലി മരക്കാരിന് വേണ്ടിയാണ്. മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒരു വിഭാഗത്തില്‍പെടുന്ന കഥയുമായി വരികയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

കോഴിക്കോട്ടെ സാമൂതിരിയുടെ പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കന്മാര്‍. നാല് മരക്കാന്മാരുടെ കഥയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിരിക്കുന്നത്. ഇവരുടെ കഥയെ ആസ്പദമാക്കി പ്രിയദര്‍ശനും, സന്തോഷ് ശിവനും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നായനകന്മാരായി മോഹന്‍ലാലും മമ്മൂട്ടിയും. മറ്റ് സിനിമകളുടെ തിരക്കും മറ്റുള്ള പ്രതിസന്ധികളും നിലനില്‍ക്കുന്നതിനാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വൈകിയേ എത്തുകയുള്ളു. എന്നാല്‍ പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

പ്രിദര്‍ശന്റെയും മോഹന്‍ലാലിന്റെയും സ്വപ്‌ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമയെ കുറിച്ച് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് സിനിമ ഉപേക്ഷിച്ചതായി വാര്‍ത്ത വന്നതോടെ നിരാശയിലാവുകയായിരുന്നു. എന്തായാലും മാസങ്ങള്‍ക്ക് മുന്‍പ് സിനിമ വരുമെന്ന കാര്യം പ്രിയദര്‍ശനും മോഹന്‍ലാലും വ്യക്തമാക്കുകയായിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രമുഖരായ താരങ്ങളും ഉണ്ടാവുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

കാസ്റ്റിംഗ് പൂര്‍ത്തിയാവുന്നു...

കാസ്റ്റിംഗ് പൂര്‍ത്തിയാവുന്നു...

വിവിധ ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും പ്രവര്‍ത്തിക്കുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അടുത്തിടെ ബോളിവുഡില്‍ നിന്ന് സുനില്‍ ഷെട്ടിയും തെലുങ്കില്‍ നിന്നും നാഗര്‍ജുനയും സിനിമയില്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാക്കിയിരുന്നു. ഇവരുടെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തെന്നിന്ത്യയില്‍ നിന്നും സൂര്യ, വിജയ് സേതുപതി, വിക്രം തുടങ്ങിയ നടന്മാരുടെ പേരും സിനിമയിലേക്ക് മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല.

 കുഞ്ഞാലി ഒന്നാമന്‍

കുഞ്ഞാലി ഒന്നാമന്‍

ചരിത്രത്തിലുള്ള നാല് കുഞ്ഞാലി മരക്കന്മാരില്‍ മുഹമ്മാദാലി കുഞ്ഞാലി എന്ന മരക്കാര്‍ നാലാമന്റെ കഥയാണ് സിനിമയിലൂടെ പ്രിയദര്‍ശന്‍ പറയാന്‍ പോവുന്നത്. ഈ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി നടന്‍ മധു അഭിനയിക്കുന്നതായിട്ടാണ് ഏറ്റവും പുതിയ വാര്‍ത്ത. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാന്മാരില്‍ ഒന്നാമനായ കുട്ടിയാലി മരക്കാരുടെ വേഷത്തിലാണ് മധു അഭിനയിക്കുന്നത്.

 സിനിമയുടെ നിര്‍മാണം

സിനിമയുടെ നിര്‍മാണം

ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്നത് ഒരു ബിഗ് ബജറ്റ് സിനിമയുമായിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ എല്ലാം കടത്തിവെട്ടി ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബജറ്റ് കൃത്യമായി പറയാന്‍ പറ്റില്ലെങ്കിലും 100 കോടിയ്ക്ക് അടുത്ത് ബജറ്റ് ആവശ്യമായി വരുന്ന സിനിമയാണെന്നാണ് പ്രിയദര്‍ശന്‍ പറുയന്നത്. എത്രയും വേഗം കാസ്റ്റിംഗ് പൂര്‍ത്തിയാക്കുനുള്ള ശ്രമത്തിലാണ് പ്രിയദര്‍ശനും ടീമും..

 ചിത്രീകരണം ഉടന്‍

ചിത്രീകരണം ഉടന്‍

നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി എന്നുള്ളതാണ് സിനിമയെ കുറിച്ചുള്ള മറ്റൊരു വിശേഷം. സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സംവിധാനത്തിനൊപ്പം പിയദര്‍ശന്റെ കരങ്ങളും തിരക്കഥയ്ക്ക് പിന്നിലുണ്ടാവും. സിനിമയുടെ മുക്കാല്‍ ഭാഗത്തോളം കടലില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമയുടെ റിലീസ് എപ്പോഴായിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

പിന്നണിയില്‍

പിന്നണിയില്‍

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു കാലപാനി. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാലപാനിയുടെ അണിയറ പ്രവര്‍ത്തകരാണ്. മുന്‍പ് കാലാപാനി ചെയ്യുന്ന സമയത്തും അതിന്റെ ബജറ്റിനെ കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. ഇന്ന് ഈ സിനിമ ചെയ്യുമ്പോഴും അതേ വെല്ലുവിളിയാണുള്ളതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനും തമിഴില്‍ നിന്നും ഉലകനായകന്‍ കമല്‍ഹാസനും സിനിമയില്‍ ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ വരികയാണ്. ഇവരുമായി ചര്‍ച്ച നടത്തുകയാണെന്നും ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X