twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിത് ജസ്‌രാജ് അന്തരിച്ചു...

    |

    പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. യുഎസിലെ ന്യൂജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. പദ്മഭൂഷണ്‍, പദ്മശ്രീ, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ 1930 ലായിരുന്നു പണ്ഡിറ്റ് ജസ് രാജിന്റെ ജനനം. ഹിസാറിലാണ് ജനിച്ചതെങ്കിലും വളർന്നത് ഹൈദരാബാദിലായിരുന്നു. സംഗീത കുടുംബമായിരുന്നു ഇവരുടേത്. ജസ് രാജിന്റെ അച്ഛൻ പണ്ഡിറ്റ് മോതിറാം നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നു.

    Pandit Jasraj

    ജസ് രാജിന് നാല് വയസ്സുള്ളപ്പോഴാണ് അച്ഛൻ പണ്ഡിറ്റ് മോതിറാമിന്റെ വിയോഗം.. പിന്നീട് സഹോദരൻ പണ്ഡിറ്റ് മണിറാം ആയിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. പിതാവ് മോത്തി റാമിൽ നിന്നാണ് സംഗീത പഠനം ആരംഭിക്കുന്നത്. എന്നാൽ കരിയർ ആരംഭിക്കുന്നത സഹേദരനോടൊപ്പമാണ്. തബല വായനയിൽ തുടങ്ങി പിന്നീട് വായ്പ്പാട്ടിലേയ്ക്ക് തിരിയുകയായിരുന്നു. വായ്പാട്ടുകാർക്കു കിട്ടുന്ന സ്നേഹാദരങ്ങൾ കണ്ടപ്പോൾ തബലയോട് വിട പറഞ്ഞത്.

    ജുഗൽബന്ദി സംഗീതത്തിന് പണ്ഡിറ്റ് ജസ് രാജ് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ജസ്‌രംഗി എന്ന പേരിൽ ഒരു ജുഗൽബന്തി ശൈലിതന്നെ ജസ്‌രാജ്‌ ആവിഷ്കരിച്ചിട്ടുണ്ട്. ഓരേ സമയം രണ്ട് രാഗങ്ങൾ രീതി ആലപിക്കുന്ന രീതിയാണിത്. ചില സിനിമകൾക്കുവേണ്ടിയും ജസ്‌രാജ്‌ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. . പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ജസ്‌രാജിന്റെ പ്രമുഖ ശിഷ്യനാണ്‌.

    പണ്ഡിറ്റ് ജസ്‌രാജിനെ കേരള സർക്കാർ സ്വാതിപുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ്‌ ജസ്‌രാജിന്റെ ഭാര്യ. ശാരംഗദേവ്‌ പണ്ഡിറ്റ്, ദുർഗ എന്നിവരാണ് മക്കൾ. പണ്ഡിറ്റ് ജസ്‌രാജിന്റെ പേര് കുള്ളൻ ഗ്രഹത്തിനു കൊടുക്കാൻ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്ന. ഇത് വലിയ വാർത്ത പ്രാധാന്യ നേടുകയും ചെയ്തിരുന്നു.

    Read more about: singer
    English summary
    Legendary Indian Classical Musician Pandit Jasraj passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X