twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ നടന്‍ നെടുമുടി വേണു അന്തരിച്ചു; മലയാള സിനിമയ്ക്ക് തീരാനഷ്ടമായി താരത്തിൻ്റെ വിയോഗം

    |

    നടന്‍ നെടുമുടി വേണു അന്തരിച്ചു. മലയാള സിനിമയ്ക്ക് വലിയൊരു ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് പ്രമുഖ നടന്റെ വിയോഗം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

    നേരത്തെ കൊവിഡ് ബാധിച്ചിട്ടുള്ള താരം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രമുഖരടക്കം നിരവധി താരങ്ങളാണ് എത്തുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നെടുമുടി വേണുവിനെ ഓര്‍മ്മിച്ച് നിരവധി പോസ്റ്റുകളാണ് വരുന്നത്.

     nedumudivenu

    മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാവായി മാറിയ നടനാണ് നെടുമുടി വേണു. 1948 ലാണ് ലപ്പുഴയിലെ നെടുമുടിയില്‍ കേശവന്‍ വേണുഗോപാല്‍ നായര്‍ എന്ന നെടുമുടി വേണു ജനിക്കുന്നത്. നാല് പതിറ്റാണ്ടുകളോളം സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച താരം അവസാന കാലത്തും അഭിനയത്തില്‍ സജീവമായിരുന്നു.

    Recommended Video

    Actor Nedumudi venu passes away

    1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയില്‍ നെടുമുടി വേണു ചുവടുറപ്പിച്ചത്. വന്ദനത്തിലെ പ്രൊഫസര്‍ കുര്യന്‍, തേന്മാവിന്‍ കൊമ്പത്തിലെ കൃഷ്ണന്‍ തുടങ്ങി വില്ലനായും ഹാസ്യ നടനായിട്ടുമൊക്കെ അനേകം കഥാപാത്രങ്ങള്‍ ചെയ്ത് കഴിഞ്ഞു. മൂന്ന് തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള താരത്തിന് ആറ് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

    English summary
    Legendary Malayalam Actor Nedumudi Venu Passed Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X