twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയുടെ പാട്ട് വിസ്മയം എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു! അന്ത്യം ചെന്നൈയിൽ

    |

    സംഗീത ലോകത്തിന് കനത്ത ആഘാതം സൃഷ്ടിച്ച് ഇന്ത്യന്‍ സിനിമയുടെ പാട്ട് വിസ്മയം എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താരത്തിന്റെ വിയോഗം. 74 വയസായിരുന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് 19 ന്റെ ലക്ഷണങ്ങളുമായി എസ്പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്.

    മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വൈകാതെ ഞാൻ തിരികെ വരുമെന്നുമൊക്കെ എസ്പിബി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പെട്ടെന്നാണ് താരത്തിന്റെ ആരോഗ്യം മോശമാവുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച എസ്പിബിയുടെ നില അതിഗുരുതമായ അവസ്ഥയില്‍ ആയിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. കൊവിഡ് മുക്തനായതോടെ ജീവിതത്തിലേക്ക് തിരികെ വരുന്നുമെന്നുള്ള ശുഭപ്രതീക്ഷകള്‍ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.

    -balasubrahmanyam

    മകന്‍ എസ്പി ചരണ്‍ ആണ് പിതാവിന്റെ വേര്‍പാട് പുറംലോകത്തെ അറിയിച്ചത്. ഇന്നലെ മുതല്‍ വീണ്ടും എസ്പിബിയ്ക്ക് വേണ്ടി ഇന്ത്യയൊട്ടൊകെ പ്രാര്‍ഥനകള്‍ ആരംഭിച്ചെങ്കിലും ആരാധകരുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് അതുല്യ ഗായകന്‍ വിട വാങ്ങുകയായിരുന്നു. സംഗീത ലോകത്ത് നിന്നുള്ളവരും സിനിമാ താരങ്ങളുമടക്കം അനശ്വര ഗായകന് ആദാരാഞ്ജലികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഭൗതിഗദ്ദേഹം മഹലിംഗപുരത്തെ വീട്ടിലെത്തിക്കും.
    സംസ്‌കാരം നാളെ രാവിലെ 7.30 ന് റെഡ് ഹില്‍സിന് സമീപം തമാരൈ പാക്കത്ത് നടക്കും.

    Recommended Video

    കോവിഡിനോട് പൊരുതി തോറ്റ് SPB വിട | FilmiBeat Malayalam

    അഞ്ച് പതിറ്റാണ്ടിലേറെയായിട്ടുള്ള സംഗീത ജീവിതത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എസ്ബി ബാലസുബ്രഹ്മണ്യം സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. മലയാളത്തില്‍ 120 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 45 സിനിമകളില്‍ അഭിനയിച്ചു. പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

    English summary
    Legendary Singer SP balasubrahmanyam Passes Away At 74
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X