സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

By Lakshmi

സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍ നായികയാകുന്നു. സിലോണ്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. സിലോണ്‍ റിലീസിനായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സന്തോഷ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

സന്തോഷ് പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ ലേഖ വാങ്ടണ്‍ ആയിരിക്കും നായികയെന്നും ലിങ്കു സ്വാമിയുടെ പുതിയ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ഈ ചിത്രം തുടങ്ങുമെന്നും സന്തോഷ് പറയുന്നു.

സന്തോഷ് ശിവനൊപ്പം ജോലിചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷത്തിലാണെന്നും ചിത്രത്തിന്റെ കഥയെക്കുറിച്ചും മറ്റും അടുത്തിടെയാണ് സന്തോഷുമായി ചര്‍ച്ചകള്‍ നടത്തിയതെന്നും ലേഖ പറയുന്നു.

കല്യാണ സമയല്‍ സാദം എന്ന ചിത്രത്തിനുശേഷം ലേഖ നായികയായി എത്തുന്ന ചിത്രമാണിത്. 1999ലാണ് ലേഖ വാഷിങ്ടണ്‍ സിനിയിലെത്തുന്നത്. തമിഴ് ചിത്രമായ കാതലര്‍ ദിനത്തില്‍ അതിഥി താരമായിട്ടായിരുന്നു ലേഖയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലുമായി പലചിത്രങ്ങളിലും ലേഖ നായികയായിട്ടുണ്ട്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരവും ലേഖ സ്വന്തമാക്കി.

ചെന്നൈക്കാരിയായ ലേഖ

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

ലേഖയുടെ പിതാവ് ബര്‍മീസ്, ഇറ്റാലിയന്‍, പഞ്ചാബി പാരമ്പര്യങ്ങളുള്ളയാളാണ്. മാതാവാകട്ടെ മറാത്തിയും. മാതാപിതാക്കള്‍ വ്യത്യസ്ത പാരമ്പര്യത്തില്‍ നിന്നാണെങ്കിലും താന്‍ ഒരു തെന്നിന്ത്യക്കാരിയാണെന്നാണ് ലേഖ പറയുന്നത്.

ലേഖയുടെ വിദ്യാഭ്യാസം

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം ചെയ്തശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ലൈഫ് സ്റ്റൈല്‍ പ്രൊഡക്ഷന്‍ ഡിസൈനിങ് പഠിച്ച ലേഖ പിന്നീട് സിനിമാ സംവിധാനവും പഠിച്ചിട്ടുണ്ട്.

ലേഖയുടെ ഹ്രസ്വചിത്രങ്ങള്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

സംവിധാനകല പഠിയ്ക്കുന്ന സമയത്ത് ലേഖ മൂന്ന് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. സ്പൂനറിസം, കാച്ച് 22, സണ്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. മ്യാന്‍മറിലും മൗറീഷ്യസിലുമെല്ലാമായിട്ടാണ് ലേഖ തന്റെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്.

വീഡിയോ ജോക്കി

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

സിനിമയിലെത്തുന്നതിന് മുമ്പ് എസ്എസ് മ്യൂസിക്കില്‍ വീഡിയോ ജോക്കിയായും ലേഖ കഴിവുതെളിയിച്ചുണ്ട്.

1999ല്‍ സിനിമയിലേയ്ക്ക്

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

കാതലര്‍ ദിനം എന്ന തമിഴ് ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ആദ്യമായി ലേഖ അഭിനയിച്ചത്.

ഫ്രേമ്ഡ്

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

ചേതന്‍ ഷായുടെ ഫ്രേമ്ഡ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ വിനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതാണ് ആദ്യമായി ലേഖ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. പിന്നീട് ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തില്‍ മറ്റൊരു അതിഥി വേഷവും ചെയ്തു.

ജയംകൊണ്ടാന്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

2008ല്‍ പുറത്തിറങ്ങിയ ജയംകൊണ്ടാന്‍ എന്ന ചിത്രത്തില്‍ ബൃന്ദ ശേഖര്‍ എന്ന കഥാപാത്രമായി ലേഖ എത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള വിജയ് അവാര്‍ഡ് ലേഖയ്ക്ക് ലഭിച്ചു.

വേദത്തിലൂടെ തെലുങ്കില്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

2010ല്‍ വേദം എന്ന ചിത്രത്തിലൂടെ ലേഖ തെലുങ്കിലും സാന്നിധ്യമറിയിച്ചു.

ഹുഡുഗ ഹുഡുഗി

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

2010ല്‍പുറത്തിറങ്ങിയ ഹുഡുഗ ഹുഡുഗി എന്ന ചിത്രത്തിലൂടെ ലേഖ കന്നഡയിലും അരങ്ങേറ്റം നടത്തി.

ഹിന്ദിയില്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

മട്രു കി ബിജ്‌ലീ കാ മണ്ടോല എന്ന ചിത്രത്തിലൂടെയാണ് ലേഖ ഹിന്ദിയിലെത്തിയത്. ഈ ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ലേഖയുടേത്. രണ്ടാമത്തെ ഹിന്ദി ചിത്രമായ പെറ്റര്‍ ഗയാ കാം സെ എന്ന ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

കല്യാണ സമയല്‍ സാദം

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

ഈ ചിത്രത്തില്‍ മീര ചന്ദ്രശേഖരന്‍ എന്ന കഥാപാത്രത്തെയാണ് ലേഖ അവതരിപ്പിക്കുന്നത്. ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

പുതിയ ചിത്രങ്ങള്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

നാല് ചിത്രങ്ങളാണ് ലേഖയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ഒന്ന് തെലുങ്കും മറ്റൊരു ഹിന്ദിച്ചിത്രവും ബാക്കി രണ്ടെണ്ണം തമിഴ് ചിത്രങ്ങളുമാണ്.

ഉത്തമ വില്ലന്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

കമല്‍ ഹസ്സന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ ലേഖ പ്രധാന കഥാപാത്രമായി എത്തുന്നു. ലേഖയുടേതായി തയ്യാറായിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് നന്‍പേന്‍ണ്ടാ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X