ആകാശഗംഗ റീമേക്ക് ചെയ്യുന്നു,ലക്ഷ്മി മേനോന്‍ നായിക?
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഹൊറര്‍ സിനിമ ആകാശം ഗംഗ റീമേക്ക് ചെയ്യാന്‍ സംവിധായകന്‍ വിനയന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ആകാശഗംഗയുടെ റീമേക്കിനെപ്പറ്റി വാര്‍ത്ത പരക്കുന്നത്. ചിത്രം തമിഴിലേക്കാണ് വിനയന്‍ റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളിയും തമിഴിലെ യുവനടിയുമായ ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ നായികയാവുന്നതെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്ത വിനയന്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആകാശഗംഗയുടെ റീമേക്കിനെപ്പറ്റി താന്‍ ചിന്തിയ്ക്കുന്നില്ലെന്ന് വിനയന്‍ പറഞ്ഞു. ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡി എന്ന തന്റെ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനയന്‍.

എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ വിനയന്‍ ആകാശഗംഗയുടെ തമിഴ് റീമേക്കിനൊരുങ്ങനാണ് സാധ്യത. ഹൊറര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ ശ്രദ്ധേയനാണ് വിനയന്‍. എന്നാല്‍ സംഘടനാപ്രശ്‌നങ്ങള്‍ കാരണം വിനയന്റെ ചിത്രങ്ങള്‍ മിക്കതും പരാജയപ്പെടുകയാണ്. ചിത്രം തമിഴിലേക്ക് മാറ്റുമ്പോള്‍ ആരൊക്കയാവും അഭിനേതാക്കള്‍. മലയാളത്തില്‍ ദിവ്യ ഉണ്ണി, മയൂരി എന്നിവരാണ് ഗംഗ എന്ന കഥാപാത്രത്തെ അതരിപ്പിച്ചത്.


Click it and Unblock the Notifications