ആ പ്രദേശങ്ങളില്‍ പലതവണ ഞാന്‍ പോയിട്ടുള്ളതാണ്! സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തില്‍; വേദന പറഞ്ഞ് ലക്ഷ്മി നായർ

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. മലയാളികളെ കണ്ണീരിലാഴ്ത്തി കൊണ്ട് വേദനാജനകമായ വാര്‍ത്തകളാണ് ഓരോ മണിക്കൂറിലും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ സഹായിക്കാന്‍ ജാതിഭേതമില്ലാതെ ആളുകള്‍ കൂട്ടത്തോടെ എത്തുന്നതും ഈ ദിവസങ്ങളിലെ കാഴ്ചകളായി മാറുകയാണ്.

എല്ലാത്തിനും പിന്തുണ അറിയിച്ചും പ്രാര്‍ഥനകളോടെ സൂപ്പര്‍താരങ്ങളും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ഥനയുമായിട്ടാണ് താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. ഇവര്‍ക്ക് പിന്നാലെ മാതൃകാപരമായ നീക്കവുമായി നിരവധി താരങ്ങളാണ് എത്തിയത്.

lekshmi-nair

അവതാരകയും പാചകവിദഗ്ദയുമായ ലക്ഷ്മി നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ താന്‍ പല തവണ പോയിട്ടുള്ളതാണെന്നും ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ നേര്‍ന്നുമാണ് ലക്ഷ്മി എത്തിയിരിക്കുന്നത്.

'ഒരു സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് ഞാനിപ്പോള്‍. നിലവില്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ട്. വയനാട്ടിലെ ദുരന്തവാര്‍ത്ത ഏറെ വിഷമിപ്പിക്കുന്നതാണ്. അപകടം നടന്ന ആ പ്രദേശങ്ങളില്‍ പലതവണ ഞാന്‍ പോയിട്ടുള്ളതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് എന്നത് കുറച്ചെങ്കിലും ആശ്വാസം പകരുന്ന കാര്യമാണ്.

ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ നേരുന്നു. അവിടത്തെ ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനായി വേണ്ടത് നമുക്കെല്ലാവര്‍ക്കും കൂടി ചെയ്യാം...' എന്നുമാണ് ലക്ഷ്മി നായര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'അസുഖം പെട്ടന്ന് കുറയുവാന്‍ പ്രാര്‍ഥിക്കുന്നു. അസുഖം വരാത്ത മനുഷ്യര്‍ ആരും ഇല്ല. ജീവിതത്തിന്റെ ഭാഗങ്ങളില്‍ മൂന്നാം സ്ഥാനമാണ് അസുഖത്തിന്. സുഖം, ദുഃഖം, അസുഖം എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. ഒന്നിനെയും ഭയക്കേണ്ട, ഒന്നിനെയും പേടിക്കേണ്ട. ഉള്ളിലുള്ള സ്‌നേഹം എല്ലാറ്റിനേയും അതിജീവിക്കുവാന്‍ പോന്നതാണ്. വേഗം സുഖം പ്രാപിക്കട്ടെ ദൈവം സഹായിക്കട്ടെ.' എന്നിങ്ങനെ ലക്ഷ്മിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

lekshmi-nair

ഇതിന് പുറമേ നിരവധി താരങ്ങളാണ് പോസ്റ്റുകളുമായി എത്തിയിരിക്കുന്നത്. 'കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ..' എന്നുമാണ് മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.

'വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് ദുരന്തത്തെ നേരിടാന്‍ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക.' ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഇതിനിടെ വയനാടിന് വേണ്ടി അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ മുന്നിട്ടിറങ്ങി നടി നിഖില വിമലും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിഖിലയുടെ നാടായ തളിപ്പറമ്പിലെ കളക്ഷന്‍ സെന്ററിലാണ് രാത്രി ഏറെ വൈകി സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം നടിയും സജീവമായി പ്രവര്‍ത്തിക്കുന്നത്.

More from Filmibeat

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X