ആനക്കാട്ടില്‍ ചാക്കോച്ചിയാവാന്‍ വേറെ ആര്‍ക്ക് കഴിയും? സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് വരുന്നു!
ജയസൂര്യ നായനകനായി അഭിനയിച്ച പുണ്യളാന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്ത് വന്നിരുന്നു. പിന്നാലെ ജയസൂര്യയുടെ തന്നെ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെയും രണ്ടാം ഭാഗം ക്രിസ്തുമസിന് വരാന്‍ പോവുകയാണ്. സുരേഷ് ഗോപി നായകനായി അഭിനയിച്ച ലേലം എന്ന സിനിമയുടെ രണ്ടാം ഭാഗവും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി കഥയൊരുക്കുന്നത് രഞ്ജി പണിക്കര്‍ തന്നെയാണ്. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലേലത്തിന്റെ ഷൂട്ടിങ്ങ് ജനുവരി ആദ്യ ആഴ്ചകളില്‍ തന്നെ തുടങ്ങുമെന്നാണ് പറയുന്നത്.
സുരേഷ് ഗോപി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയിരിക്കുന്നതിനാല്‍ സിനിമയില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപി തന്നെയായിരിക്കും ചാക്കോച്ചിയായി അഭിനയിക്കുന്നതെന്നാണ് പറയുന്നത്. ബാക്കി സിനിമയിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.


Click it and Unblock the Notifications











