സുരേഷ് ഗോപിയുടെ തിരിച്ച് വരവ് ഗംഭീരമായിരിക്കും.. ആനക്കാട്ടില്‍ ചാക്കോച്ചി ഉടന്‍ വരും..!
രാഷ്ട്രീയ ജീവിതം ആരംഭിച്ചതോടെ നടന്‍ സുരേഷ് ഗോപി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ജോഷി സംവിധാനം ചെയ്ത ലേലത്തിന്റെ രണ്ടാം ഭാഗമാണ് വരാന്‍ പോവുന്നത്. 1997 ല്‍ റിലീസിനെത്തിയ സിനിമയില്‍ എംജി സോമന്‍ അവതരിപ്പിച്ച ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി (സുരേഷ് ഗോപി)യും തകര്‍ത്തഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം നന്ദിനി, മണിയന്‍പിള്ള രാജു, സിദ്ദിഖ്, എന്‍എഫ് വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, തുടങ്ങി നിരവധി താരങ്ങളുമുണ്ടായിരുന്നു. രഞ്ജി പണിക്കരായിരുന്നു ലേലത്തിന് തിരക്കഥ ഒരുക്കിയത്.
ലേലം 2 വരുമ്പോള്‍ സിനിമ സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ്. മമ്മൂട്ടി ചിത്രം കസബയായിരുന്നു നിഥിന്റെ ആദ്യ സിനിമ. ലേലത്തിന്റെ തിരക്കഥ പൂര്‍ത്തിയായതോടെയാണ് ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങാമെന്ന് തീരുമാനിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരികെ വരികയാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

സുരേഷ് ഗോപിയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളത് ഇതുവരെ പുറത്ത് വന്നിട്ടില്ല. ആദ്യ ഭാഗത്തിലെ സുരേഷ് ഗോപി സിനിമയിലുണ്ടെങ്കിലും ലേലത്തിലെ പ്രമുഖ താരങ്ങളൊന്നും ഉണ്ടാവില്ലെന്നുള്ളതാണ് മറ്റൊരു സങ്കടകരമായ കാര്യം. എംജി സോമന്‍, എന്‍എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങളുടെയെല്ലാം കുറവ് സിനിമയിലുണ്ടാവും.


Click it and Unblock the Notifications











