വിവാഹമോചനത്തെക്കുറിച്ച് ലെന പറഞ്ഞത്! കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനം നല്ലതായി!പിരിയാന്‍ എളുപ്പമായി

വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ലെനയെന്ന അഭിനേത്രിയുടെ പ്രധാന പ്രത്യേകത. നായികയായി തിളങ്ങുന്ന സമയത്തായിരുന്നു താരം അമ്മ വേഷങ്ങളും സ്വീകരിച്ചത്. തന്നേക്കാള്‍ പ്രായം കൂടിയവരുടെ അമ്മയായും താരമെത്തിയിരുന്നു. കഥാപാത്രങ്ങള്‍ക്കായാണ് പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു ലെന പറഞ്ഞത്. മിനിസ്‌ക്രീനില്‍ നിന്നുമായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വളരെയധികം ബോള്‍ഡാണ് താനെന്ന് ലെന തന്നെ പറഞ്ഞിരുന്നു. മുന്‍പ് വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലെന എത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലോക് ഡൗണ്‍ സമയത്ത് പല താരങ്ങളുടേയും പഴയ അഭിമുഖങ്ങള്‍ വീണ്ടും വൈറലായിരുന്നു. ബാല്യകാല സുഹൃത്തായ അഭിലാഷിനെയായിരുന്നു ലെന വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലെനയും അഭിലാഷും പരിചയപ്പെട്ടത്. പിജി പൂര്‍ത്തിയാക്കിയതിന് ശേഷം 2004ലായിരുന്നു ഇരുവരും വിവാഹിതരായത്. ലിവിങ് റ്റുഗദറാണ് ഞങ്ങളെന്നായിരുന്നു പലരും കരുതിയതെന്നും ലെന അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു ഞങ്ങള്‍. ആ തീരുമാനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. രണ്ടുപേരും പരസ്പര സമ്മത പ്രകാരമായി പിരിയുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കുട്ടികളുണ്ടായിരുന്നുവെങ്കില്‍ അത് വലിയ തെറ്റാകുമെന്നും താരം പറഞ്ഞിരുന്നു.

Lena

വേര്‍പിരിഞ്ഞുവെങ്കിലും തങ്ങള്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ലെന അന്ന് പറഞ്ഞിരുന്നു. ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആലോചനകളുമുണ്ട്. ജീവിതത്തില്‍ ശരി-തെറ്റുകളില്ല അത് പോലെ തന്നെ ട്രെയ്ല്‍സ് ആന്‍ഡ് ഇറേസും ഇല്ല. ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ചോര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് സഹായകമാവുന്ന തരത്തിലായിരുന്നു തീരുമാനങ്ങളെല്ലാം.

ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ആ സമയത്ത് തന്നെയായിരുന്നു വിവാഹമോചനവും. ആകെയുള്ള തമാശയാണ് അത്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയമാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലെന പറഞ്ഞിരുന്നു. ഒന്നിന് പിന്നാലെ ഒ്‌ന്നൊന്നായി മികച്ച അവസരങ്ങളാണ് ലെനയെ തേടിയെത്തിക്കൊണ്ടിരിക്കുന്നതും.

Recommended Video

വിവാഹത്തില്‍ വിശ്വാസമില്ലെന്ന് ലെന! | filmibeat Malayalam

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X