ലെനയ്ക്കു സമം ലെന മാത്രം

By Lakshmi

സഹനടി വേഷങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ലെന. ലെനയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത് വളരെ പതുക്കെയായിരുന്നുവെങ്കിലും ലെനയ്ക്കു സമം ലെന മാത്രമെന്നൊരു വിശ്വാസം ഇന്ന് സിനിമാര്‍ക്കാര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലുമുണ്ട്.

നാടകത്തിനോട് കമ്പം കയറി തിയേറ്റര്‍ ആര്‍ട്‌സ് പഠിച്ച ലെന ഒടുക്കം സ്വന്തം തട്ടകമാക്കിയത് സിനിമയാണ്. അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ലെന ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തില്‍ തന്റേടിയായ പൊലീസ് ഓഫീസറായി തകര്‍ത്തഭിനയിച്ച ലെന ഇതാ വീണ്ടും കാക്കിവേഷമണിയുകയാണ്. ഇത്തവണ ലെനയുടെ വേഷപ്പകര്‍ച്ച സിനിമയില്‍ അല്ലെന്നുമാത്രം. സത്യമേവ ജയതേ എന്നു പേരിട്ടിരിക്കുന്ന സീരിയലിലാണ് ലെന പൊലീസ് കമ്മീഷണറായി എത്തുന്നത്.

ഭാഗ്യം കൊണ്ടുവന്നത് സീരിയലുകള്‍

ലെനയ്ക്കു സമം ലെന മാത്രം

സിനിമയില്‍ വിചാരിച്ചപോലുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോഴാണ് ലെന സീരിയലുകളിലേയ്ക്ക് തിരിഞ്ഞത്. ഓമനത്തിങ്കല്‍പ്പക്ഷിയെന്ന സീരിയലാണ് ലെനയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്.

ആദ്യ ചിത്രം സ്‌നേഹം

ലെനയ്ക്കു സമം ലെന മാത്രം

ജയരാജ് സംവിധാനം ചെയ്ത ജയറാം നായകനായ സ്‌നേഹമെന്ന ചിത്രത്തിലൂടെയാണ് ലെന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ബ്രേക്കായത് ട്രാഫിക്ക്

ലെനയ്ക്കു സമം ലെന മാത്രം

2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ ബ്രേക്കായത്. ഈ ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യാവേഷമായിരുന്നു ലെനയ്ക്ക്.

സൈക്കോളജിസ്റ്റായ നടി

ലെനയ്ക്കു സമം ലെന മാത്രം

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ലെന അഭിനയത്തില്‍ സജീവമാകുന്നതിന് മുമ്പ് മുംബൈയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലിചെയ്തിരുന്നു.

ആദ്യ പുരസ്‌കാരം ട്രാഫിക്കിലൂടെ

ലെനയ്ക്കു സമം ലെന മാത്രം

ലെനയ്ക്ക് സീരിയലിലെ അഭിനയത്തിന് ഓമനത്തിങ്കള്‍ പക്ഷിയിലൂടെ തന്നെ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് ആദ്യ പുരസ്‌കാരം ലഭിയ്ക്കുന്നത് ട്രാഫിക്കിലൂടെയാണ്. ട്രാഫിക്കിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിംഫേര്‍ പുരസ്‌കാരവും അമൃത ഫിലിം അവാര്‍ഡുമുള്‍പ്പെടെ അഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്പിരിറ്റിലൂടെയും പുരസ്‌കാരം

ലെനയ്ക്കു സമം ലെന മാത്രം

ലെന ബോള്‍ഡ് ആയ പൊലീസ് ഓഫീസറായി അഭിനയിച്ച സ്പിരിറ്റും താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തിട്ടുണ്ട്. മികച്ച സഹനടിയ്ക്കുള്ള ഏഷ്യാനെറ്റ് പുരസ്‌കാരമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

 ആറു സുന്ദരിമാരുടെ കഥ

ലെനയ്ക്കു സമം ലെന മാത്രം

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ആറു സുന്ദരിമാരുടെ കഥയെന്ന ചിത്രത്തിലും ലെന വളരെ ബോള്‍ഡ് ആയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ലെനയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വീണ്ടും സീരിയല്‍

ലെനയ്ക്കു സമം ലെന മാത്രം

സൂര്യ ടിവിയില് സംപ്രേഷണം ചെയ്യുന്ന സത്യമേവ ജയതേ എന്ന സീരിയിലൂടെയാണ് ലെന വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നത്. ഈ സീരിയലില്‍ ലെനയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ വേഷത്തില്‍ മധുവാണ് അഭിനയിക്കുന്നത്.

പുത്തന്‍ ചിത്രങ്ങള്‍

ലെനയ്ക്കു സമം ലെന മാത്രം

ഒരു രാത്രി രണ്ടു പകല്‍, റെഡ്, ദി വോട്ടര്‍ തുടങ്ങിയവയാണ് ലെന അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍.

പരസ്യങ്ങള്‍, ടിവി പരിപാടികള്‍

ലെനയ്ക്കു സമം ലെന മാത്രം

ഏഷ്യാനെറ്റിലും സൂര്യയിലുമായി വിവിധ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ലെന പരസ്യചിത്രങ്ങളിലെയും സ്ഥിരം സാന്നിധ്യമാണ്. എംജെ ഫുഡ്‌സ്, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളില്‍ ലെന അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X