കലാഭവന്‍ മണിയുടെ നായികയായി ലെന
മലയാളത്തിലെ സഹനടിമാരില്‍ ഏറെശ്രദ്ധിക്കപ്പെടുന്ന മുഖമാണ് ഇപ്പോള്‍ ലെനയുടേത്. വളരെ നാള്‍ മുമ്പുതന്നെ സിനിമയിലെത്തിയിട്ടുണ്ടെങ്കിലും ലെനകൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് സിനിമയിലെ ന്യൂജനറേഷന്‍ യുഗം തുടങ്ങിയപ്പോഴാണ്. നായികയായിത്തന്നെ അഭിനയിക്കണമെന്ന് വാശിയില്ലാത്ത ലെന ഒറ്റസീനാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമാണെങ്കില്‍ ചെയ്യാന്‍ റെഡിയാണ്. ഇക്കാര്യത്തില്‍ മറ്റൊരു നിബന്ധനകളും താരം വെയ്ക്കാറില്ല. ബോള്‍ഡായ വേഷങ്ങള്‍ പോലും മുന്നും പിന്നും നോക്കാതെ സ്വീകരിക്കാറുണ്ട് ലെന.
സ്പിരിറ്റ്, അയാള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ലെന ഇതാ പുതിയ ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായി എത്തുകയാണ്. മുഹമ്മദ് കോയ സംവിധാനനം ചെയ്യുന്ന അലിഫ് എന്ന ചിത്രത്തിലാണ് ലെന മണിയുടെ നായികയായി എത്തുന്നത്.

മണിയാണ് ചിത്രത്തില്‍ നായകനാകുന്നത്. മണിയുടെ നായികയായി ലെന അഭിനയിക്കുന്നത് ഇതാദ്യമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗതിയിലാണ്.
അലിഫ് കൂടാതെ ഒട്ടേറേ പുതിയ ചിത്രങ്ങളില്‍ ലെന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിക്രമാദിത്യന്‍, വെള്ളിമൂങ്ങ, അനേഗന്‍, ഇയ്യോബിന്റെ പുസ്തകം, ദി വോട്ടര്‍, ഒരു രാത്രി രണ്ടു പകല്‍ ഈ ചിത്രങ്ങളെല്ലാം ലെനയുടെ സാന്നിധ്യമുള്ളവയാണ്. ഇവയില്‍ അനേഗന്‍ ലെനയുടെ ആദ്യ തമിഴ് ചിത്രമാണ്. ധനുഷാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്.


Click it and Unblock the Notifications











