For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ നേരത്തെ പിരിഞ്ഞിരുന്നു: ലെന

  By Aswathi
  |

  സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലെത്തി ഇപ്പോള്‍ ചലിച്ചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ലെന വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അതിനെല്ലാം മുമ്പ് മറ്റൊരു സത്യമുണ്ട്. ലെന വിവാഹിതയല്ല.

  തിരക്കഥാകൃത്തായ അഭിലാഷ് കുമാറും ലെനയും ഒരുമിച്ചായിരുന്നു താമസമെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ല. എങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞതായി ലെന സമ്മതിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹം എല്ലാരെയും അറിയിച്ച് നടത്തിയ ഒന്നല്ല. ഒതുകൊണ്ടാണ് വിവാഹ മോചനവും ആരെയും അറിയിക്കാതിരുന്നത്. ലെന വ്യക്തമാക്കി.

  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവാഹ മോചിതരായ മലയാളം താരങ്ങളെ ഒന്ന് നോക്കൂ.

  മംമ്ത മോഹന്‍ദാസ്

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  ഒരുവര്‍ഷത്തെ ദാമ്പത്ത്യ ജീവിതത്തിന് മംമ്ത മോഹന്‍ദാസ് വിടപറഞ്ഞു. 2011 നവംബറിലാണ് മംമ്ത മോഹന്‍ദാസും പ്രജിത്ത് പത്മനാഭനും വിവാഹ കഴിച്ചത്. 2013 ആഗസ്ത് 19ന് ഇരുവരും വിവാഹ മോചനം നേടി. ഒരുമിച്ച് ജീവിക്കാന്‍ ബുന്ധിമുട്ടാണെന്ന് കണ്ടപ്പോള്‍ ഉഭയകക്ഷി ധാരണയില്‍ എടുത്ത തീരുമാനമാണ് വിവാഹ മോചനമെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു

  സിദ്ധാര്‍ത്ഥ് ഭരതന്‍

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  വെറും ആറ് മാസം മാത്രമാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഭാര്യ അഞ്ജു എം ദാസിനൊപ്പം കഴിഞ്ഞത്. പരസ്പരം ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ് വിവാഹമോചനമെന്ന വഴി സ്വീകരിച്ചതെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

  ഗണേഷ് കുമാര്‍- യാമിനി തങ്കച്ചി

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  സിനിമാ താരം എന്നതിലുപരി ഒരു രാഷ്ട്രീയ നാടകമായിരുന്നു ഈ വിവാഹ മോചനം. ഏറെ വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു. യാമിനി തങ്കച്ചി തന്നെ തല്ലിയെന്നും പറഞ്ഞായിരുന്നു ഗണേഷ് രംഗത്ത് വന്നത്. 1994 മെയ് 20നാണ് ഇരുവരും വിവാഹിതരായത്. 19 വര്‍ഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ച് 2013 ഒക്ടോബര്‍ 22ന് ഇരുവരും വേര്‍പിരിഞ്ഞു. എന്തൊക്കെയായാലും ഗണേഷ് രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ്. 2014 ഫെബ്രുവരി 10നാണ് വിവാഹം

  രചന നാരായണന്‍ കുട്ടി

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെയാണ് രചന നാരായണന്‍ കുട്ടി ജനപ്രിയയായത്. പിന്നീട് ആമേന്‍, ലക്കിസ്റ്റാര്‍ തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തരിയിലെത്തി. രചന നായര്‍ വിവാഹിതയായിരുന്നെന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. വിവാഹമോചന വാര്‍ത്തയാണ് ആദ്യം കേട്ടത്. ആലപ്പുഴ സ്വദേശിയായ അരുണും രചനയും തമ്മിലുള്ള വിവാഹം നടന്നത് 2011 ജനുവരി 9ന് ആയിരുന്നു. ബന്ധം പിരിയണമെന്ന് കാണിച്ച് 2012 മാര്‍ച്ച് 14ന് ഇവര്‍ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് രചന ഹര്‍ജി നല്‍കിയത്.

   രേവതി

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  നടിയും സംവിധായകയുമായ രേവതിയും ഭര്‍ത്താവ് സുരേഷ് മേനോനും വേര്‍പിരിഞ്ഞത് 2013 ഏപ്രില്‍ 24നാണ്. 1988ലാണ് ഇരുവരുടെയും വിവാഹം നടന്നത്. 2012 ഒക്ടോബറിലാണ് ഇവര്‍ പരസ്പരധാരണയോടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹമോചനം നേടിയാലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് രേവതി അന്ന് പറഞ്ഞിരുന്നു.

   ഉര്‍വശി- മനോജ് കെ ജയന്‍

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  വെള്ളിത്തിരയില്‍ ഏറെ വിവാദമായ വിവാഹ മോചനമായിരുന്നു മനോജ് കെ ജയന്‍ ഉര്‍വശി ബന്ധം. മനോജ് കെ. ജയനും ഉര്‍വശിയും 2000ത്തില്‍ വിവാഹിതരായി 2008ലാണ് വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞു താമസിച്ച ഇരുവരും ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതില്‍നിന്നു വിവാഹ മോചനം നേടി. മറ്റൊരു വിവാഹം കഴിച്ച മനോജ് കെ. ജയനൊപ്പമാണു മകള്‍ കുഞ്ഞാറ്റ കഴിഞ്ഞിരുന്നത്.

  കല്‍പന

  വിവാഹ മോചിതരായ മലയാള താരങ്ങള്‍

  കല്‍പനയും സംവിധായകന്‍ അനുലും വിവാഹ മോചിതരായത് 2012ലാണ്. അനിലിന് ബാംഗ്ലൂരിലെ ഒരു വ്യവസായിയായ സ്ത്രീയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണം എന്നാണ് പിന്നാമ്പുറസംസാരം.

  English summary
  Lena says that she and her husband are living separately for the past one year.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X