മൊട്ട അടിക്കാനും മുടി മുറിക്കാനും നടിമാര്‍ക്ക് മടിയില്ല, പുതിയ മേക്ക് ഓവറുമായി ഞെട്ടിച്ച് നടി ലെന!!!
സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് പല താരങ്ങളും. അക്കൂട്ടത്തില്‍ മോഹന്‍ലാലാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തിയായിരുന്നു ഞെട്ടിച്ചിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ് കൊടി വീരന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഷംന കാസിമും മുടി മുറിച്ചതും വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ നടി ലെനയാണ് ബോയ് കട്ട് ലുക്കില്‍ മുടി മുറിച്ച് മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. മുടി മുറിക്കുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്. എന്നാല്‍ ഈ മുടി മുറിക്കലിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും പുറത്ത് വിട്ടില്ല. ലെന അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടിയാണോ മുടി മുറിക്കലെന്നും വിവരങ്ങളില്ല.
അപര്‍ണ ഗോപിനാഥ്, പാര്‍വതി, എന്നീ നടിമാര്‍ ബോയ് കട്ട് ലുക്കിലെത്തിയിരുന്നു. പിന്നാലെ പ്രേമത്തിലെ മേരിയായിരുന്ന അനുപമ പരമേശ്വരന്‍ മുടി മുറിച്ച് പുതിയ ലുക്കിലെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ലെന ചുമ്മ ഹെയര്‍ സ്‌റ്റൈയില്‍ പരീക്ഷിച്ചതാണോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications