»   » വാര്‍ത്തകള്‍ വായിക്കുന്നത് ഓള്‍ഗ ജോണ്‍, വെല്ലുവിളി ഉയര്‍ത്തിയ പുതിയ കഥാപാത്രത്തെക്കുറിച്ച് ലെന !!

വാര്‍ത്തകള്‍ വായിക്കുന്നത് ഓള്‍ഗ ജോണ്‍, വെല്ലുവിളി ഉയര്‍ത്തിയ പുതിയ കഥാപാത്രത്തെക്കുറിച്ച് ലെന !!

Posted By: Nihara
Subscribe to Filmibeat Malayalam

വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട് ലെന. ടീച്ചറായും പട്ടാളക്കാരിയായും വീട്ടമ്മയായും പത്രപ്രവര്‍ത്തകയായും നമ്മെ വിസ്മയിപ്പിച്ച ലെന തന്റെ പുതിയ ചിത്രത്തില്‍ വാര്‍ത്താ അവതാരകയായി എത്തുന്നു. ഇതാദ്യമായാണ് ഇത്തരമൊരു വേഷത്തില്‍ താരമെത്തുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീലയിലാണ് പുതിയ രൂപത്തില്‍ ലെന എത്തുന്നത്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രം ജൂലൈ ഏഴിന് തിയേറ്ററുകളിലേക്കെത്തും.

Lena

ഓള്‍ഗ ജോണ്‍ എന്ന വാര്‍ത്താ അവതാരകയായാണ് ചിത്രത്തില്‍ ലെന എത്തുന്നത്. സ്വന്തമായി ചാനല്‍ നടത്തുന്ന പത്രപ്രവര്‍ത്തകയാണ് ഓള്‍ഗ ജോണ്‍. മുന#പ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വയത്യസ്തമാണ് ഓള്‍ഗയെന്ന് ലെന പറയുന്നു. മുന്‍പ് വാര്‍ത്ത വായിക്കുന്ന രീതിയായിരുന്നു. എന്നാല്‍ ഇന്നത് അവതരണ രീതിയിലേക്ക് മാറിയിട്ടുണ്ട്. അവതാരകന്റെ കഴിവിനനുസരിച്ചാണ് പ്രേക്ഷകര്‍ ഏത് ചാനല്‍ കാണണമെന്ന് തീരുമാനിക്കുന്നത്.

Lena 1

ഓള്‍ഗ ജോണ്‍ എന്ന കഥാപാത്രം തനിക്ക് ലഭിച്ച വെല്ലുവിളിയാണെന്ന് ലെന പറയുന്നു. വാര്‍ത്താ അവതാരകരുടെ ശൈലിയിലേക്ക് മാറാന്‍ ബുദ്ധിമുട്ടിയെന്ന് താരം പറയുന്നു. അതോടൊപ്പം തന്നെ വായനയിലെ വേഗതയുമാണ് തന്നെ കുഴപ്പിച്ചതെന്ന് താരം പറയുന്നു. തന്നാല്‍ക്കഴിയുന്ന വിധം മനോഹരമാക്കിയാണ് ഓള്‍ഗയെ താന്‍ അവതരിപ്പിച്ചത്. എന്തായലും പ്രേക്ഷകര്‍ ഓള്‍ഗ ജോണിനെ കാണാനുള്ള കാത്തിരിപ്പിലാണ്.

English summary
Lena divulges that getting into the shoes of Olga was challenging, "It was a bit of a struggle to get the words that newscasters use right, as they are not what we use in everyday lingo. Also, I had to take note of the speed at which I was reading the lines to make it look as authentic as possible."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam