ലെന പൃഥ്വിരാജിനും അമ്മ
അസുരവിത്ത് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയ്ക്ക് അമ്മ, ഹപ്പി ജേര്‍ണിയില്‍ ജയസൂര്യയുടെ അമ്മ ഇപ്പോള്‍ വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മ. മലയാള സിനിമയില്‍ യുതാരങ്ങളുടെ അമ്മയായി എത്തി ലെനയ്ക്ക് നല്ല പരിചയമാണ്. ഇനി അമ്മയാകുന്നത് പൃഥ്വിരാജിനാണ്.
ആര്‍ എസ് വിമല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയതീന്‍' എന്ന ചിത്രത്തില്‍ ശക്തമായ ഒരു മുസ്ലീം വനിതയായും പൃഥ്വിയുടെ അമ്മയായും ലെന സ്‌ക്രീനിലെത്തുന്നു. ഇത്തരത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ ലെനയ്‌ക്കൊട്ടും പരിഭവമില്ല. തന്റെ കഴിവിനുനുസരിച്ച വേഷങ്ങളാണ് ലഭിക്കുന്നതെന്നാണ് ലെന പറയുന്നത്.

വേഷമേതായാലും അഭിനയിക്കാനുള്ള സാധ്യതകളുണ്ടായിരിക്കണം. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ 25 വയസ്സുള്ള യുവതിയായും 60 വയസ്സുള്ള വൃദ്ധയായും അഭിനയിക്കുന്നുണ്ട്. ലാല്‍ ജോസിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വിക്രമാദിത്യനിലും രണ്ട് വ്യത്യസ്ത പ്രായത്തിലാണ് എത്തുയത്. തനിക്ക് രണ്ടു വേഷവും ചെയ്യാന്‍ കഴിയും എന്നുള്ളതുകൊണ്ടല്ലേ ഇത്തരം വേഷം ലഭിക്കുന്നതെന്നാണ് ലെനയുടെ പക്ഷം.
എന്നു നിന്റെ മൊയ്തീനില്‍ അഭിനയിക്കാന്‍ കഴിയുന്നതിവല്‍ വേറെയും സന്തോഷമുണ്ട്. കാഞ്ചന മാലയുടെയും മൊയ്തീന്റെയും യഥാര്‍ത്ഥ ജീവിതത്തെയും പ്രണയത്തെയും കുറിച്ച് പറയുന്ന കഥയാണ് എന്നു നിന്റെ മൊയ്തീന്‍. കാഞ്ചന മാലയിലൂടെ ഇന്നും ജീവിക്കുന്ന പ്രണയം. മൊയ്തീനെ വിവാഹം ചെയ്യാതെ തന്നെ കാഞ്ചനയെ തന്റെ മരുമകളായി സ്വീകരിച്ച സ്ത്രീയാണ് മൊയ്തീന്റെ അമ്മ.
മമ്മൂട്ടി നായകനാകുന്ന രാജാധിരാജയാണ് ലെനയുടെ മറ്റൊരു ചിത്രം. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്തു പറയാന്‍ ലെന തയ്യാറായില്ല. ചിത്രം ഒരു സസ്‌പെന്‍സാണത്രെ. ലാല്‍ ജോസിന്റെ സംവിധാനത്തിലിറങ്ങിയ വിക്രമാദിത്യന്‍ ഇപ്പോള്‍ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











