»   » കുപ്പിച്ചില്ല് തിന്നുന്ന ലെന, വൈറലായ വിഡിയോയ്ക്ക് പിന്നിലെ രഹസ്യം ഇതാണ് !!

കുപ്പിച്ചില്ല് തിന്നുന്ന ലെന, വൈറലായ വിഡിയോയ്ക്ക് പിന്നിലെ രഹസ്യം ഇതാണ് !!

Posted By: Nihara
Subscribe to Filmibeat Malayalam

സ്വഭാവ നടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലെന. ലഭിക്കുന്ന കഥാപാത്രങ്ങല്‍ മിഴിവുറ്റതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന താരത്തിന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും.

ബിസ്‌കറ്റ് കഴിക്കുന്നതു പോലെ കുപ്പിച്ചില്ല തിന്നുന്ന ലെനയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ട്രോളര്‍മാരും രംഗപ്രവേശം നടത്തിയിരുന്നു.

അനായാസം കുപ്പിച്ചില്ല് കടിച്ചു തിന്നുന്നു

അനായാസേന കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന ലെനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതാണ്. ഏറെ കൗതുകകരമായിട്ടുള്ള ഈ വിഡിയോ കണ്ടതിന് ശേഷം പ്രേക്ഷകര്‍ ആകെ സംശയത്തിലായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ

ദി ആര്‍ട്ട് ഓഫ് ഈറ്റിങ്ങ് ഗ്ലാസ് എന്ന ക്യാപ്ഷനോട് കൂടി ഇന്‍സ്റ്റഗ്രാമിലാണ് ലെന വിഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിഡിയോ വൈറലാവുകയും ചെയ്തു.

ട്രോളര്‍മാര്‍ ഏറ്റെടുത്തു ട്രോളുകളും വന്നു 10 സെക്കന്‍ര് ദൈര്‍ഘ്യമുള്ള വിഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോ ട്രോളര്‍മാര്‍ കൂടി ഏറ്റെടുത്തതോടെ നിരവധി ട്രോളുകളും ഇറങ്ങി.

10 സെക്കന്‍ര് ദൈര്‍ഘ്യമുള്ള വിഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോ ട്രോളര്‍മാര്‍ കൂടി ഏറ്റെടുത്തതോടെ നിരവധി ട്രോളുകളും ഇറങ്ങി.

സത്യാവസ്ഥ വെളിപ്പെടുത്തി ലെന രംഗത്തെത്തി

സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ പെയ്തതോടെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലെന തന്നെ രംഗത്തുവന്നു. സംഭവം ഇത്രയും വൈറല്‍ ആകുമെന്ന് ലെന കരുതിയിരുന്നില്ല.

ഗ്ലാസ് കഷണമല്ല ചവയ്ക്കുന്നത്

രണ്ടു ദിവസം മുന്‍പ് ലൊക്കേഷനില്‍ വെച്ചൊരു പ്രാങ്ക് വിഡിയോ ഷൂട്ട് ചെയ്തതാണെന്നും അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാമെന്നും ലെന പറഞ്ഞു. ആ വിഡിയോ ഇത്രയ്ക്കധികം പ്രചാരമാവുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞു.

ആക്ഷന്‍ സീനുകളില്‍ ഉപയോഗിക്കുന്ന വാക്സ്

വിഡിയോയില്‍ താന്‍ ചവയ്ക്കുന്നത് ആക്ഷന്‍ സീനുകളില്‍ ഉപയോഗിക്കുന്ന വാക്‌സ് ആണ്. കുപ്പിച്ചില്ല് അല്ല ചവച്ചത്. ലൊക്കേഷനില്‍ നിന്നും വെറുതേ ഷൂട്ട് ചെയ്തതാണെന്നും ലെന പറഞ്ഞു.

English summary
Lena opens up about glass eating video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam