»   » പഴനിയാണ്ടവന് മുന്നില്‍ തല മൊട്ടയടിച്ച് മഞ്ഞളും തേച്ച് ലെന, സോഷ്യല്‍ മീഡിയയിലെ തരംഗമായി പുതിയ ഫോട്ടോ

പഴനിയാണ്ടവന് മുന്നില്‍ തല മൊട്ടയടിച്ച് മഞ്ഞളും തേച്ച് ലെന, സോഷ്യല്‍ മീഡിയയിലെ തരംഗമായി പുതിയ ഫോട്ടോ

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ തന്‍റെേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ലെന. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്‍റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. കഥാപാത്രത്തെ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ അതിന് വേണ്ടുന്ന മേക്കോവറുകളും താരം നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോ ഏത് പശ്ചാത്തലത്തിലാണെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

സ്വീകരിക്കുന്ന സിനിമകളുടെ കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം താല്‍പര്യം കൃത്യമായി വ്യക്തമാക്കിയാണ് ലെന മുന്നേറുന്നത്. നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും താരത്തിന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സിനിമയും മോഡലിംഗും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും ലെന ഏറെ സജീവമാണ്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

ലെനയുടെ പുതിയ ഫോട്ടോ

ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോള്‍സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പുതിയ ഫോട്ടോയും വിശേഷവുമൊക്കെ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഡിലിംഗിലെ പരീക്ഷണവും ടാറ്റൂ വിശേഷവുമൊക്കെ താരം നേരത്തെ പങ്കുവെച്ചിരുന്നു. തല മൊട്ടയടിച്ച് മഞ്ഞളുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.

ഇത് വേണ്ടായിരുന്നു

ഷോര്‍ട്ട് കട്ടിലുള്ള മുടിയായിരുന്നുലെനയുടേത്. ഇടയ്ക്കിടയ്ക്ക് ഹെയര്‍ സ്‌റ്റൈല്‍ മാറ്റി പരീക്ഷിക്കാറുണ്ട് താരം. ഇടയ്ക്ക് ചുരുണ്ട മുടിയുമായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നീക്കം താരത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലെന മൊട്ടയടിച്ചതില്‍ അതീവ വിഷമം രേഖപ്പെടുത്തി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാലും ചേച്ചീ ഇത് വേണ്ടാരുന്നു ഫീലിങ് ദു:ഖം എന്ന് പറഞ്ഞാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ ബോള്‍ഡ് ഡിസിഷന്‍ അംഗീകരിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. പണമുള്ളവര്‍ക്ക് എന്തും ആവാമെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും താരത്തിന്റെ പോസ്റ്റിന് കീഴിലുണ്ട്.

സിനിമയ്ക്ക് വേണ്ടിയാണോ?

സിനിമയ്ക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു നീക്കമെന്ന തരത്തിലുള്ള സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. പളനി മുരുകന്‍ ടെംപിള്‍ എന്ന് മാത്രമേ ലെന കുറിച്ചിട്ടുള്ളൂ. എന്ത് ചെയ്തിട്ടും ഗ്ലാമറിനും ഒരു കുറവുമില്ലല്ലോയെന്നാണ് ചിലരുടെ കമന്റ്. പുതിയ സിനിമയ്ക്ക് വേണ്ടി നടത്തുന്ന മേക്കോവറാണോ ഇതെന്ന തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അടുത്തിടെ ഷംന കാസിം സിനിമയ്ക്ക് വേണ്ടി തലമുണ്ഡനം ചെയ്തിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പല താരങ്ങളും ഇത്തരത്തിലുള്ള സാഹസങ്ങള്‍ ചെയ്യാറുണ്ട്. ഏറ്റെടുത്ത കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കി നീങ്ങുന്ന താരമാണ് ലെന. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരത്തിന്‍രെ കൈയ്യില്‍ ഭദ്രമായി ഏല്‍പ്പിക്കാമെന്ന വിശ്വാസം സംവിധായകര്‍ക്കുണ്ട്.

അമ്മ വേഷത്തിലും തിളങ്ങി

ആസിഫ് അലി, നിത്യാ മേനോന്‍, നമിത പ്രമോദ്, നിക്കി ഗില്‍റാണി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് , പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ അമ്മവേഷത്തിലും ലെന പ്രത്യക്ഷപ്പെട്ടിരുന്നു. നായികാ കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുള്ളൂവെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ലെനയ്ക്കില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായാല്‍ താരം മറ്റൊന്നും നോക്കാതെ ഏറ്റെടുക്കും. ലെനയെ പ്രേക്ഷകര്‍ ഇത്രയധികം ഇഷ്ടപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നുകൂടിയാണിത്. അടുത്തിടെ താരം പ്രണവ് മോഹന്‍ലാലിന്റെ അമ്മ വേഷത്തിലെത്തിയപ്പോള്‍ ഓവര്‍ ആക്ടിങ് എന്ന തരത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. താന്‍ ആവശ്യപ്പെട്ടത് നല്‍കുക മാത്രമാണ് ലെന ചെയ്തതെന്ന് പറഞ്ഞ് സംവിധായകനായ ജീത്തു ജോസഫ് രംഗത്തെത്തിയതോടെയാണ് വിവാദം അവസാനിച്ചത്.

സിനിമയില്‍ തുടക്കം കുറിച്ചത്

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹത്തിലൂടെയാണ് ലെന ബിഗ് സ്‌ക്രീനിലേക്കെത്തിയത്. ആല്‍ബങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയുമായി താരം നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു. കരണം, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലെ സ്ഥിരം ചേരുവയായി ലെന മാറുകയായിരുന്നു.രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലെ ലെനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയില്‍ അഭിനയിച്ചതിന് വിവിധ പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. അടുത്ത കാലത്ത് പുറത്തിറങ്ങുന്ന സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ലെന. താരത്തിന്റെ പുതിയ സിനിമയെക്കുറിച്ചറിയനായി കാത്തിരിക്കുന്നതിനിടയിലാണ് പുതിയ ചിത്രവുമായി താരം ആരാധകരെ ഞെട്ടിച്ചിട്ടുള്ളത്.

A post shared by Lena Kumar (@lenasmagazine) on Mar 19, 2018 at 6:45am PDT

ലെനയുടെ പോസ്റ്റ് കാണൂ

ലെനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണൂ.

English summary
Lena's latest Instagram photo getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X