ഞാനും പൃഥ്വിയും ഓരേ പ്രായക്കാർ!! എന്നാൽ ഞാൻ ആളുടെ അമ്മയായി, വെളിപ്പെടുത്തി ലെന
ലെനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എന്ന് നിന്റെ മെയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷം
മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് ലെന. ചെയ്ത എല്ലാ കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈ ഒപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിനുളളിൽ തന്നെ യുവതാരങ്ങളുടെ അമ്മയായും നടിയായും മകളായുമൊക്കെ ലെനയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നു.

ലെനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എന്ന് നിന്റെ മെയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷം. ആ കഥാപാത്രം ലെനയ്ക്ക് വലിയൊരു ഹൈപ്പായിരുന്നു നൽകിയത്. പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകൻ വിമൽ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും . ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. ഇതെന്താ ഞാൻ ഇയാളുടെ അമ്മയായി അഭിനയിക്കുന്നതെന്ന് ചോദിച്ചു.
ഇത് നിങ്ങൾ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങൾ ചെയ്താലെ ശരിയാവുകയുള്ളുവെന്ന് വിമൽ വാശി പിടിക്കുകയായിരുന്നു. അപ്പോൾ ഓട്ടോമാറ്റിക്കിലി തങ്ങളുടെ മനസ്സിൽ ഇത്തരത്തിലുളള ഒരു ചിന്ത കടന്നു വരും. പൃഥ്വിയുടെ അമ്മയായി താൻ എത്തുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയേണ്ടേ? ആദ്യം തനിയ്ക്ക് അത് അഭിനയിച്ച് ഫലിപ്പിക്കാൻ തോന്നണമെന്നും താൻ പറഞ്ഞിരുന്നു. എന്നാൽ സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് സമാധാനമായതെന്ന് ലെന പറഞ്ഞു.


Click it and Unblock the Notifications











