»   » വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്നാല്‍ അതിനുള്ള വിദ്യ ലെന പറഞ്ഞു തരും

വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്നാല്‍ അതിനുള്ള വിദ്യ ലെന പറഞ്ഞു തരും

Posted By: AkhilaKS
Subscribe to Filmibeat Malayalam

വണ്ണം കുറച്ച് സുന്ദരിയാകുക എന്നത് ആരും ആഗ്രഹിച്ചു പോകുന്ന ഒരു കാര്യമാണ്. എന്നാല്‍ വണ്ണം കുറയ്ക്കാനുള്ള വിദ്യ പറഞ്ഞ് തരാന്‍ ലെന റെഡിയാണ്. അത് എങ്ങനെ എന്നല്ലേ?

ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗ്ഗത്തിലൂടെ താന്‍ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരുമായി പങ്കിടുവാനുള്ള പുതിയ പദ്ധതിയുമായി എത്തുകയാണ് ലെന. ലെനയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആകൃതി എന്ന പേരിലുള്ള സ്ലിമ്മിങ് സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

lena

ഇഷ്ട് ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാകും ആകൃതി പറഞ്ഞ് തരുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ മാത്രമേ ആകൃതി നിങ്ങളിലെത്തുന്നതെന്നുമാണ് ലെന പറയുന്നത്. ആഗസ്റ്റ് ആദ്യ വാരത്തില്‍ തുടക്കമിടുന്ന ആകൃതിയുടെ ഒരു ശാഖ തൃശൂരിലും ഉണ്ടാകും.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കാവ്യ മാധവന്‍ എന്നീ താര സുന്ദരികളാണ് ഇപ്പോള്‍ ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതുതലമുറയിലെ വ്യാപാര രംഗങ്ങളില്‍ ഏറ്റവും അധികം മുന്നേറിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്കായിരുന്നു കാവ്യമാധവന്‍ രംഗപ്രവേശനം ചെയ്തത്.

English summary
Actress Lena spotted at the launch of a slimming centre at the kozhikode.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam