»   » വിവാഹ ജീവിതത്തില്‍ വിശ്വാസമില്ലെന്ന് ലെന, ഇനി ഒരു വിവാഹമുണ്ടാകുമോ? താരത്തിന്‍റെ മറുപടി?

വിവാഹ ജീവിതത്തില്‍ വിശ്വാസമില്ലെന്ന് ലെന, ഇനി ഒരു വിവാഹമുണ്ടാകുമോ? താരത്തിന്‍റെ മറുപടി?

Posted By:
Subscribe to Filmibeat Malayalam
വിവാഹത്തില്‍ വിശ്വാസമില്ലെന്ന് ലെന! | filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലെന. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. നിറയെ സിനിമകളുമായി മുന്നേറുകയാണ് താരം. മുന്‍നിര നായകര്‍ക്കൊപ്പം മാത്രമല്ല യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലെനയ്ക്ക് ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ? സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രമിതാ!

ഏറ്റെടുക്കുന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ അങ്ങേയറ്റം പ്രയത്‌നിക്കുന്ന അഭിനേത്രിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോയും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. താരത്തിന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചും ഇനിയൊരു വിവാഹമുണ്ടാവുമോയെന്നും ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇതായിരുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ബിസിനസിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും മാത്രമാണ് താനിപ്പോള്‍ ചിന്തിക്കുന്നത്. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ മോചനത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല

ബാല്യകാല സുഹൃത്തായ അഭിലാഷിനെയായിരുന്നു ലെന വിവാഹം ചെയ്തത്. 2011 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഒരുമിച്ച് പോവാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ഈ തീരുമാനമെടുത്തത്. അഭിലാഷും താനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

വീണ്ടുമൊരു വിവാഹം

ബിസിനസ്സിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും മാത്രമാണ് താന്‍ ചിന്തിക്കുന്നത്. അല്ലാതെ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് താരം പറയുന്നു.

പിന്നിലേക്ക് ചികിഞ്ഞു നേക്കുന്നവരില്ല

മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് അക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നവര്‍ തന്റെ ചുറ്റുവട്ടത്തില്ലെന്നും ലെന പറയുന്നു.

വിവാഹത്തില്‍ വിശ്വാസം ഇല്ല

വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോവുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ലല്ലോയെന്ന് ലെന പറയുന്നു.

ടെന്‍ഷനില്ല

വളരെ രസകരമായാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് പോവുന്നത്. ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിക്കാറില്ലെന്നും ലെന പറയുന്നു. കാലം നല്‍കുന്ന തത്വചിന്തകളാകും ഇതെന്നും താരം പറയുന്നു.

ഇനിയൊരു വിവാഹത്തെക്കുറിച്ച്

കുറേ സുഹൃത്തുക്കളുണ്ട്, എല്ലാത്തിനും പിന്തുണ നല്‍കി കുടുംബവും ഒപ്പമുണ്ട്. അതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലെന പറയുന്നു.

English summary
Lena is talking about marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam