ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
അഭിനയത്തില്‍ തനിക്കുള്ള കഴിവ് ലെന തെളിയിച്ചു കഴിഞ്ഞു. അമ്മയായും ചേച്ചിയായും ഭാര്യയായും മലയാളികള്‍ക്ക് ലെനയെ കാണാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ സംവിധായകയായോ. അതെ, രേവതിയ്ക്കും ഗീതു മോഹന്‍ദാസിനുമൊക്കെ ശേഷം അഭിനയത്തിന്റെ വേഷം മാറ്റിവച്ച്, ലെനയും സംവിധായികയുടെ കുപ്പായമണിയുന്നു.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം ലൈന വ്യക്തമാക്കിയത്. മുരളി ഗോപിയാണ് ലെനയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളില്‍ മുരളി ഗോപിയും ലെനയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയത്തിന് ലെനയ്ക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലെ അഭിനയം കഴിഞ്ഞ ശേഷമാകും ലെന സംവിധാനത്തിലേക്ക് കടക്കുക.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമയിലേക്കെത്തിയത്.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ലാല്‍ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും അന്ന് ലെനയ്ക്ക് അതുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെയാണ് ലെനയുടെ ഭാഗ്യം തെളിഞ്ഞത്. അതോടെ സിനിമയില്‍ ഒരു രണ്ടാം വരവിനുള്ള വേദികിട്ടി.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെയാണ് ലെന തിരിച്ചുവന്നത്. ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവച്ച ലെനയ്ക്ക് ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ട്രാഫിക്കിന് ശേഷം ലെന സീരിയലിനോട് വിട പറഞ്ഞു. സിനിമയില്‍ മിന്നിക്കേറി. സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍, അയാള്‍, വിക്രമാദിത്യന്‍ തുടങ്ങി ഇപ്പോള്‍ വെള്ളിമൂങ്ങവരെ വന്നു നില്‍ക്കുന്നു ലെനയുടെ വിജയം

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
ധനുഷ് നായകനാകുന്ന അനേകന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും പോകുകയാണ് ലെന. കെവി ആനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലെന സംവിധായകയാകുന്നു, തിരക്കഥാകൃത്ത് മുരളി ഗോപി
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈയ്യോബിന്റെ പുസ്തകമാണ് ലെനയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഫഹദ് ഫാസില്‍, ലാല്‍, ജയസൂര്യ, പത്മപ്രിയ എന്നിവരും ചിത്രത്തില്‍ ലെനയ്‌ക്കൊപ്പം എത്തുന്നു.

Click it and Unblock the Notifications