രണ്ട് സാഹചര്യങ്ങളില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ലെന, കാരണം വ്യക്തമാക്കുന്നു

സിനിമയില്‍ ഏത് കഥാപാത്രം കിട്ടിയാലും പ്രതീക്ഷിക്കുന്നതിലും അധികം മികവുറ്റതാക്കുന്ന നടിയാണ് ലെന. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലും ലെനയ്ക്ക് യാതൊരു ആക്ഷേപവും ഇല്ല. അതേ സമയം വ്യക്തി ജീവിതത്തില്‍ വളരെ ഫാഷണബിള്‍ ആയിട്ടുള്ള ആളുമാണ് ലെന. ലെനയുടെ പുതിയ സ്റ്റൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രെന്റിങ് ആകാറുണ്ട്.

ഇത് രണ്ടും ഒത്തു വന്നാല്‍ എങ്ങിനെയിരിക്കും. വ്യക്തി ജീവിതത്തിലെ ഫാഷനും, സിനിമയിലെ ധീരതയും തുറന്നു കാട്ടുന്ന രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ലെന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. സ്റ്റാല്‍ ആന്റ് സ്റ്റൈല്‍ മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഒരു ചിത്രവും പുതിയ സിനിമയായ ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയിലെ ഒരു രംഗവുമാണ് ലെന കോര്‍ത്തിണക്കിയിരിയ്ക്കുന്നത്.

lena

Recommended Video

Mammootty mobile phone viral pics

രണ്ട് ചിത്രങ്ങള്‍ക്കും കാഴ്ചയില്‍ നല്ല സാദൃശ്യമുണ്ടെങ്കിലും അവ തമ്മിലുള്ള അന്തരം വളരെ വലുതാണ്. രണ്ട് വ്യത്യസ്ത സാഹചര്യത്തില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ലെനയെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു. ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തില്‍ എന്തിനും മടിക്കാത്ത കരുത്തുള്ള സ്ത്രീ വേഷമാണ് ലെന അവതരിപ്പിയ്ക്കുന്നത്. കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത ലെനയുടെ പുതിയ ഗെറ്റപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

മദ്യപാനവും പുകവലിയും അല്പം സ്റ്റൈലിലായാല്‍ ലെന മറ്റൊരു ഗെറ്റപ്പിലായിരിയ്ക്കും എത്തുന്നത് എന്നാണ് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നും വ്യക്തമാകുന്നത്. ലെന എന്ന അഭിനേതാവിനെയും ലെന എന്ന ഫാഷന്‍ ഫ്രീക്കിനെയും ഈ ഫോട്ടോകളില്‍ കാണാം. ഫോട്ടോസ് ആണെങ്കിലും മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനീകരമാണെന്ന് എഴുതി വയ്ക്കാന്‍ ലെന മറന്നില്ല.

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഇതിനോടകം ചര്‍ച്ചയായതാണ്. അജു വര്‍ഗ്ഗീസ് ഈ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ബേബി നന്ദന രാജേഷ്, ലെസ്വിന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വാള്‍ക്ക് വിത്ത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപും പ്രസീണയും നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് അഷ്‌കര്‍ ആണ്.

lenainstapost

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X