Don't Miss!
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- News ചാലക്കുടിയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്: ഇടത് ആത്മവിശ്വാസം രവീന്ദ്രനാഥിന്റെ ജനകീയതയില്‍
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
ലെന ഇനി അമ്മയാകില്ല
ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന് നടി ലെന. ജയസൂര്യയുടെയും ദുല്‍ക്കര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയുമൊക്കെ അമ്മയായി അഭിനയിച്ചതോടെ ലെനയെ തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങള്‍ തന്നെ. അതോടെ ഇനി അമ്മ വേഷം ചെയ്യേണ്ടെന്നാണ് ലെനയുടെ തീരുമാനം.
സുരേഷ്ഗോപിയുടെ നായികയായി സിനിമയിലെത്തിയ ലെനയ്ക്ക് അടുത്തിടെ നല്ല വേഷങ്ങളാണു ലഭിക്കുന്നത്. ന്യൂജനറേഷന് കാലത്ത് ഏറ്റവും അധികം ശ്രദ്ധേയ വേഷം ലഭിച്ചതും ലെനയ്ക്കു തന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങളായിരുന്നു. അതിനിടെയാണ് ജയസൂര്യ നായകനായ ഹാപ്പി ജേര്‍ണിയില്‍ അമ്മവേഷം ലഭിക്കുന്നത്. ഇത്രയും വലിയ താരങ്ങളുടെ അമ്മയായി വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ ചാലഞ്ചിങ്ങായി തോന്നി. അങ്ങനെ ചെയ്തു.
പിന്നീട് ദുല്‍ക്കര്‍ സല്‍മാന്റെ അമ്മയായി വിക്രമാദിത്യനിലേക്കു വിളിച്ചു. അതും ഗംഭീരമാക്കി. അതിനു പിന്നാലെയാണ് പൃഥ്വിരാജ് നായകനാകുന്ന എന്നു നിന്റെ മൊയ്തീനിലേക്കു വിളിക്കുന്നത്. പൃഥ്വിയുടെ അമ്മ വേഷവും ചാലഞ്ചിങ്ങായി ഏറ്റെടുത്തു. ഇങ്ങനെ തുടര്‍ച്ചയായി അമ്മ വേഷം ചെയ്തപ്പോള്‍ ലഭിക്കുന്നതെല്ലാം അമ്മ വേഷങ്ങള്‍ തന്നെ. അതോടെ അമ്മ വേഷങ്ങള്‍ തല്ക്കാലം ചെയ്യേണ്ടെന്നു തീരുമാനിച്ചു.
ഇപ്പോള്‍ ദിലീപ് നായകനാകുന്ന 24x7 സ്നേഹപൂര്‍വം എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കുന്നത്. ഇതില്‍ അമ്മ വേഷമല്ല.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ