ഞങ്ങളുടെ വീട്ടില്‍ അതിഥികളില്‍ ഒരാള്‍ ലെന
സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍'. പതിനാല് വര്‍ഷത്തിന് ശേഷം ലെന ഈ ചിത്രത്തിലൂടെ വീണ്ടും സിബി മലയില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫേസ്ബുക്കിലൂടെ ലെനയാണ് ഇക്കാര്യം പറഞ്ഞത്. പ്രിയാമണിയ്ക്കും സിബി മലയിലിനും ഒപ്പംപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ലെനയുടെ സ്റ്റാറ്റസ്. ചിത്രത്തിലെ നായികയായെത്തുന്നത് പ്രിയമാണിയാണ്. ജയറാണാണ് നായക വേഷം ചെയ്യുന്നത്. പ്രിയാമണിയും ജയറാമും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും സിബി മയില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സെറ്റില്‍ വച്ച് പ്രിയാമണിയെ കണ്ടുമുട്ടിയെന്നും പ്രിയമാണിയൊരു നല്ല വ്യക്തിത്വത്തിനുടമയാണെന്നും ലെന ഫേസ്ബുക്കിലൂടെ പറയുന്നു.

കെ ഗിരീഷ്‌കുമാറാണ് ജയറാം സിബി മലയില്‍ ടീമിന്റെ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയില്‍ ഒരു ചിത്രം ചെയ്യുന്നത്. 2012 ല്‍ റിലീസ് ചെയ്ത ഉന്നം എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സിനിമകളൊന്നും ചെയ്തിട്ടില്ല. ഉന്നമാകട്ടെ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഒരുകാലത്ത് ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ചിരുന്ന സിബി കുറച്ചുകാലമായി ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങളാണ്.


Click it and Unblock the Notifications