TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കാക്കിയുടെ കരുത്തില്‍ ലെന വീണ്ടും
ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രമാദിത്യന്. ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ലാല്‍ ജോസ് തന്നെയാണ്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നടി ലെനയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തില്‍ ലെന പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇതിന് മുമ്പ് മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിലും ലെന ഐപിഎസുകാരിയുടെ വേഷത്തില്‍ എത്തിയിരുന്നു. വിക്രമാദിത്യനില്‍ ലെനയുടേത് ശക്തമായ സാന്നിധ്യമാണെന്നാണ് സൂചന. വിക്രമാദിത്യനിലെ പൊലീസ് വേഷത്തിലുള്ള ഫോട്ടോ ലെന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ലക്ഷ്മി എസ് നായര്‍ എന്നാണ് ലെനയുടെ കഥാപാത്രത്തിന്റെ പേര്.

കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്നുള്ള നാല് ഘട്ടങ്ങള്‍ എന്ന കുറിപ്പോടുകൂടിയാണ് ലെന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് അധികം ശ്രദ്ധിക്കപ്പെടാതിരുന്ന നടിയായിരുന്നു ലെന. എന്നാല്‍ അടുത്തകാലത്ത് ബോള്‍ഡായ മികച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ ലെനയ്ക്ക് ലഭിച്ചു. എല്ലാം ലെന മികച്ചതാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. സ്പിരിറ്റിലേതുപോലെ ഒരു തനി ഇടിയന് പൊലീസ് ആയിരിക്കുമോ വിക്രമാദിത്യനിലെ ലെനയെന്ന് കാത്തിരുന്ന് കാണാം.
വിക്രമാദിത്യനില്‍ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. അനൂപ് മേനോനും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മട്ടാഞ്ചേരിയിലും ഫോര്‍ട്ട കൊച്ചിയിലുമായിട്ടാണ് വിക്രമാദിത്യന് ചിത്രീകരിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്, ഡോ മനു എന്നിവര്‍ ഗാനരചന നിര്വ്വബിച്ചിരിക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.