twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികള്‍ക്ക് നല്ല സിനിമ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍

    By Staff
    |

    മലയാളികള്‍ക്ക് നല്ല സിനിമ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍
    ആഗസ്ത് 16, 2000


    തിരുവനന്തപുരം: മലയാള സിനിമാപ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍.

    ഞാന്‍ സംവിധാനം ചെയ്തതില്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ചിത്രമാണ് മഴ. എന്നാല്‍ ഇതു പോലും കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ല- തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ലെനിന്‍ പറഞ്ഞു.

    കമല സുരയ്യയുടെ നീണ്ട കഥ നഷ്ടപ്പെട്ട നീലാംബരിയെ ആധാരമാക്കിയാണ് ലെനിന്‍ രാജേന്ദ്രന്‍ മഴ ഒരുക്കിയത്. പ്രധാനവേഷത്തില്‍ സംയുക്താവര്‍മ്മയാണ് അഭിനയിക്കുന്നത്. ബിജുമേനോന്‍, ലാല്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

    സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രമേയം. കമല സുരയ്യയുടെ കഥയില്‍ നിന്നും കാര്യമായ മാറ്റമൊന്നുമില്ല. സുഭദ്രയെ കരുത്തുറ്റതാക്കാന്‍ സംയുക്താവര്‍മ്മ വളരെയേറെ യത്നിച്ചിട്ടുണ്ട്. ഇതിനു പുറമെ 16 പാട്ടുകള്‍ ഈ ചിത്രത്തിലുണ്ട്. സ്വാതിതിരുനാളിന്റെയോ എന്റെ മറ്റു ചിത്രങ്ങളുടെയോ തുടര്‍ച്ചയല്ല മഴ- ലെനിന്‍ വ്യക്തമാക്കി.

    മലയാള ചലച്ചിത്രരംഗത്ത് പ്രതിസന്ധി തുടരുകയാണെന്ന് ലെനിന്‍ പറഞ്ഞു. പക്ഷെ ഇതു ടി.വി കാരണമല്ല. മറിച്ച് ചിത്രങ്ങള്‍ തന്നെ നിര്‍മ്മിക്കുന്നത് വളരെ മോശപ്പെട്ട രീതിയിലായതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ സിനിമയെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ടെലിവിഷന്‍ ചെയ്യുന്നത്. നിര്‍മ്മാണത്തിലും വിതരണത്തിലും വരുന്ന പിഴവുകളാണ് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

    മൂന്നാഴ്ച മുമ്പാണ് മഴ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. വടക്കന്‍ കേരളത്തില്‍ ചിത്രം സാമാന്യവിജയം നേടിയെങ്കിലും മറ്റു സ്ഥലങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. മികച്ച പരസ്യങ്ങളിലൂടെ ചിത്രത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാവ് ജി. ഹരികുമാര്‍. മഴയുടെ ചെലവ് ഏതാണ്ട് ഒരു കോടിയോളം വരും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X