»   » മമ്മൂട്ടി അച്ഛനും, ദുല്‍ഖര്‍ നായകനും! ലിച്ചിയ്ക്ക് എങ്ങനെ മനസ് വന്നു മമ്മൂട്ടിയെ അച്ഛനാക്കാന്‍!

മമ്മൂട്ടി അച്ഛനും, ദുല്‍ഖര്‍ നായകനും! ലിച്ചിയ്ക്ക് എങ്ങനെ മനസ് വന്നു മമ്മൂട്ടിയെ അച്ഛനാക്കാന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam
നായകന്‍ ദുല്‍ഖര്‍, മമ്മൂട്ടി അച്ഛന്‍: ലിച്ചിക്ക് കിട്ടിയ പണി | Filmibeat Malayalam

ആദ്യം അഭിനയിക്കുന്ന സിനിമയിലൂടെ തന്നെ ഹിറ്റായ പല താരങ്ങളും ഇന്ന് മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തില്‍ അങ്കമാലി ഡയറീസിലെ ലിച്ചിയെ ആരും മറക്കില്ല. അന്ന രാജന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര് എങ്കിലും ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് അന്ന ഇപ്പോള്‍ അറിയപ്പെടുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ നിന്നും കളഞ്ഞ സീനുകള്‍ പുറത്ത് വന്നു! ഷറഫൂദ്ദീന്റെ കോമഡി സൂപ്പറായിരുന്നു!!

അങ്കമാലി ഡയറീസിന് ശേഷം മോഹന്‍ലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലായിരുന്നു ലിച്ചി അഭിനയിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ നടി സംസാരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ലിച്ചി

അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്കെത്തിയ അന്ന രാജന്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ലിച്ചി എന്ന പേരിലൂടെയായിരുന്നു ഇന്നും അറിയപ്പെടുന്നത്. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ അന്നയെ തേടിയും മികച്ച അവസരങ്ങള്‍ വന്നിരുന്നു.

ദുല്‍ഖര്‍ നായകനാവണം

അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ അവതാരിക കുസൃതി ചോദ്യമായി മമ്മൂട്ടി ദുല്‍ഖര്‍ ഇവരില്‍ ആരുടെ നായിക ആവണമെന്ന ചോദിക്കുകയായിരുന്നു. അന്നയുടെ മറുപടി ദുല്‍ഖര്‍ എന്നായിരുന്നു.

മമ്മുട്ടി അച്ഛനായിക്കോട്ടെ

അപ്പോള്‍ മമ്മുട്ടിയോ എന്ന ചോദ്യത്തിന് അദ്ദേഹം അച്ഛനായി അഭിനയിച്ചോട്ടെ എന്നായിരുന്നു അന്ന പറഞ്ഞിരുന്നത്. എന്നാല്‍ അതിന് ശേഷം പറഞ്ഞത് അക്കിടിയായോ എന്ന് തോന്നിയ അന്ന അപ്പോള്‍ തന്നെ മാറ്റി പറയുകയായിരുന്നു.

അടുത്ത സിനിമ

അടുത്ത സിനിമയില്‍ മമ്മുട്ടിയുടെ നായികയാവാം. ദുല്‍ഖറിന്റെ മകളുടെ വേഷത്തിലും അഭിനയിക്കാം എന്ന് തമാശയായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അന്ന പറഞ്ഞ ദൃശ്യങ്ങള്‍ വൈറലായി മാറുകയായിരുന്നു.

മോഹന്‍ലാലിന്റെ നായിക

ആദ്യ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനായിരുന്നു അന്നയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നത്. ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ വെളിപാടിന്റെ പുസ്തകം ഓണത്തിനായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

അങ്കമാലി ഡയറീസ്

ലിജോ ജോസഫ് പെല്ലിശ്ലേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സൂപ്പര്‍ ഹിറ്റായിരുന്നു. എറാണകുളം ജില്ലയിലെ അങ്കമാലിയെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച സിനിമ കാന്‍ ഫെസ്റ്റിവലിലടക്കം പങ്കെടുത്തിരുന്നു.

പുതുമുഖങ്ങള്‍

തന്റെ സിനിമയില്‍ സൂപ്പര്‍ താരങ്ങളെക്കാളും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനായിരുന്നു ലിജോയ്ക്ക് ഇഷ്ടം. അങ്ങനെ ചിത്രത്തില്‍ അഭിനയിച്ച 89 പേരും പുതുമുഖങ്ങളായിരുന്നു.

English summary
Mohanlal and Dulquar could be the hero, Let Mammootty become a father Saying Anna Rajan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam