'കളിക്കാം അന്താക്ഷരി'; ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗീത ചലഞ്ചുമായി ജോഷ് ആപ്പ്
ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന വ്യത്യസ്തമാര്‍ന്ന ചലഞ്ചുകള്‍ക്ക് ഡെയ്‌ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് സുപ്രസിദ്ധമാണ്. ലോക സംഗീത ദിനമായ ഇന്നും (തിങ്കള്‍) ഈ പതിവ് തെറ്റിയില്ല. ജോഷ് ആപ്പിന്റെ പുതിയ 'അന്താക്ഷരി' ചലഞ്ച് ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗീത ചലഞ്ചായി ജോഷിന്റെ 'നമുക്ക് കളിക്കാം അന്താക്ഷരി' മാറിക്കഴിഞ്ഞു.
Recommended Video
അടുത്ത ഏഴു ദിവസം ഓണ്‍ലൈന്‍ അന്താക്ഷരി ചലഞ്ച് തുടരും. സംഗീത ലോകത്തെ നിരവധി പ്രമുഖര്‍ പുതിയ ജോഷ് ആപ്പ് ചലഞ്ചില്‍ പങ്കെടുക്കുന്നുണ്ട്. മിഖ, സലിം സുലെയ്മാന്‍, സുഖ്ബീര്‍, നേഹാ ഭാസിന്‍, അങ്കിത് തിവാരി, നീതി മോഹന്‍, ഷാന്‍ തുടങ്ങിയ ഗായകര്‍ ഓരോ ദിവസത്തെ വിഷയവും അക്ഷരങ്ങളും ജോഷ് ആപ്പ് ഉപയോക്താക്കളുമായി പങ്കുവെയ്ക്കും.

ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് പാടാം; അല്ലെങ്കില്‍ പ്രിയ പാട്ടിന്റെ ഈണത്തിനൊത്ത് ചുണ്ടനക്കാം (ലിപ് സിങ്കിങ്). പ്രമുഖ ഗായികയും ടെലിവിഷന്‍ കോമഡി അവതാരകയുമായ സുഗന്ധ മിശ്രയാണ് ചലഞ്ച് നിയന്ത്രിക്കുന്നത്.
അന്താക്ഷരി ചലഞ്ചില്‍ പങ്കെടുക്കാന്‍
ജോഷ് ആപ്പിന്റെ അന്താക്ഷരി ചലഞ്ചില്‍ പങ്കെടുക്കുക എളുപ്പമാണ്. ഒരുപക്ഷെ നിങ്ങളായിരിക്കാം രസകരമായ ഈ സംഗീത ചലഞ്ചിലെ അടുത്ത വിജയി. മുകളില്‍ പറഞ്ഞ പ്രമുഖ ഗായകര്‍ ഓരോ ദിവസത്തെ അന്താക്ഷരി ഗെയിമും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ജോഷ് ആപ്പ് പേജുകളിലും പ്രഖ്യാപിക്കും. അതത് ദിവസത്തെ വിഷയം അടിസ്ഥാനപ്പെടുത്തി സിംഗിള്‍, ഡ്യൂവറ്റ് വീഡിയോ പുറത്തിറക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഏറ്റവും മികച്ച വീഡിയോ എന്‍ട്രികള്‍ക്ക് ക്യാഷ് പ്രൈസടക്കം നിരവധി സമ്മാനങ്ങള്‍ ലഭിക്കും.
അപ്പോള്‍ ഇനിയും കാത്തുനില്‍ക്കണോ? സംഗീതപ്രിയരെങ്കില്‍ ജോഷ് ആപ്പിലെ അന്താക്ഷരി ചലഞ്ചില്‍ ഉടനടി പങ്കെടുക്കാം. സമ്മാനങ്ങള്‍ നേടാം. ജൂണ്‍ 27 -നാണ് അന്താക്ഷരി ചലഞ്ച് സമാപിക്കുന്നത്. ഈ ദിവസങ്ങളില്‍ വൈകീട്ട് കൃത്യം 6 മണിക്ക് ജോഷ് ആപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിലും തത്സമയം അന്താക്ഷരി ചലഞ്ച് നിങ്ങള്‍ക്ക് കാണാം.
ജോഷ് ആപ്പിൽ ലോഗിൻ ചെയ്ത് ചലഞ്ചിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ!


Click it and Unblock the Notifications











