കേരളക്കര കീഴടക്കി കൈതോല ചാത്തന്റെ ജൈത്രയാത്ര! ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച വരവേല്‍പ്പ്
സൂര്യ മ്യൂസിക്കിലൂടെ ശ്രദ്ധേയനായ അവതാരകന്‍ ലെവിന്‍ സൈമണ്‍ ജോസഫ് നായകനായ പുതിയ ചിത്രമാണ് കൈതോല ചാത്തന്‍. നവാഗതനായ സുമീഷ് രാമകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 25ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
ഒരു ചെറിയ ക്രൂവിന്റെ വലിയ എന്റര്‍ര്‍ടെയ്‌നര്‍ എന്ന നിലയിലാണ് കൈതോല ചാത്തന്‍ നാലു ദിവസം കൊണ്ട് പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമാണ് അവതാരകനായ ലെവിന്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയൊരു നായകനെ ലഭിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സൂര്യ മ്യൂസിക്കിലൂടെയും, മഴവില്‍ മനോരമയിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ ലെവിന്റെ നായകനടനായുളള അരങ്ങേറ്റ ചിത്രമാണ് കൈതോല ചാത്തന്‍. ലെവിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, മാമുക്കോയ,ജയന്‍ ചേര്‍ത്തല, ബിന്ദു പണിക്കര്‍,തെസ്‌നി ഖാന്‍,ദേവി അജിത്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഫാന്റസി മൂഡില്‍ കോമഡിയും ഹൊററും ഉള്‍പ്പെടുത്തിയാണ് സംവിധായകനായ സുമീഷ് രാമകൃഷ്ണന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് കൈതോല ചാത്തന്‍ ഒരുക്കിയിരിക്കുന്നത്.പൊളോട്ടോ ഫിലിംസിന്റെ ബാനറില്‍ ശശിധരന്‍ ചിറയത്താണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റെജു ആര്‍ അമ്പാടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ജിബു ശിവാനന്ദന്‍, സനോജ് പവരട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications