»   » മുഖ്യമന്ത്രി മമ്മൂട്ടി ഫാനായതു കൊണ്ട് നീതി ലഭിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

മുഖ്യമന്ത്രി മമ്മൂട്ടി ഫാനായതു കൊണ്ട് നീതി ലഭിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

Posted By: Nihara
Subscribe to Filmibeat Malayalam

തിയേറ്ററുകളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ സിനിമാ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീര്‍ തിയേറ്റര്‍ ഇടിച്ചു നിരത്തി ഷോപ്പിങ്ങ് കോംപ്ലക്‌സ പണിയാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടിട്ട് അധിക കാലമായിട്ടില്ല. സിനിമാ സമരത്തിനു ശേഷം ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയുമായി യോജിച്ചു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നു നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഞ്ച് സ്‌ക്രീനുകളടങ്ങിയ തിയേറ്റര്‍ കോംപ്ലക്‌സില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയകാല സിനിമകളാണ്. എ ക്ലാസ് നിലവാരമുണ്ടായിരുന്ന തിയേറ്റര്‍ ഇടിച്ചു പൊളിച്ച് ഷോപ്പിങ്ങ് ക്ലോംപക്‌സ് ആക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമിപ്പോള്‍. മുഖ്യമന്ത്രി മമ്മൂട്ടിയുടെ ഫാനായതു കൊണ്ടാണ് തനിക്ക് നീതി ലഭിക്കാതിരുന്നതെന്നാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്.

മുഖ്യമന്ത്രി മമ്മൂട്ടിയുടെ ആരാധകനാണ്

മുഖ്യമന്ത്രി മമ്മൂട്ടിയുടെ ആരാധകനായതിനാലാണ് സിനിമാ സമരം നടന്നപ്പോള്‍ തനിക്ക് നീതി ലഭിക്കാതിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ഭരണതലത്തില്‍ താരത്തിന്റെ ഇടപെടലുണ്ടെന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തലശ്ശേരി സ്വദേശിയായിട്ടു പോലും അയാള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ സ്വിച്ച് ഓണ്‍

മലബാര്‍ പശ്ചാത്തലത്തിലുള്ള കഥയുമായാണ് ഇത്തവണ ആന്ദം ഫെയിം ഗൗതം എത്തുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഭയങ്കര ആരാധനയാണ്

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നടപടി എടുക്കണമെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഇടപെടല്‍ ഇല്ലാതെ സ്വന്തമായി നിലപാടെടുത്താലേ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരികയുള്ളൂവെന്നും പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ ഇത്തരം കേസുകളില്‍ ഇടപെടില്ല

തിയറ്റര്‍ സമരത്തില്‍ ഒരു വിഭാഗത്തോട് മാത്രമാണ് സര്‍ക്കാര്‍ നീതി കാട്ടിയത്. മമ്മൂട്ടി പിണറായിയുടെ സ്വന്തം ആളാണെന്നും മമ്മൂട്ടിയോട് പിണറായിക്ക് ഭയങ്കര ആരാധനയെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. മോഹന്‍ലാല്‍ ഇത്തരം കേസുകളില്‍ അന്യായമായി ഇടപെടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

English summary
Liberty Basheer's comment about theatre strike and actress attack.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam